ENTERTAINMENTMALAYALAM

‘ഇടവേള ബാബുവിനോട് പുച്ഛം മാത്രം’; അമ്മയില്‍ നിന്ന് രാജിവച്ച് പാര്‍വതി തിരുവോത്ത്

താരസംഘടനയായ അമ്മയില്‍ നിന്ന് രാജി വയ്ക്കുന്നതായി നടി പാര്‍വതി തിരുവോത്ത്. സംഘടനയില്‍ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഉപേക്ഷിക്കുന്നെന്ന് പറഞ്ഞാണ് നടി രാജി അറിയിച്ചത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ അഭിമുഖത്തെക്കുറിച്ചും പാര്‍വതി രാജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഇടവേള ബാബുവും അമ്മ സംഘടനയില്‍ നിന്ന് പുറത്തുപോകണമെന്ന് രാജിക്കത്തില്‍ പാര്‍വതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല, പാര്‍വതി കത്തില്‍ കുറിച്ചിരിക്കുന്നതിങ്ങനെ. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങള്‍ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ നോക്കി കാണുന്നെന്നും നടി പുറത്തുവിട്ട കത്തില്‍ കുറിച്ചിട്ടുണ്ട്.

Related Articles

Back to top button