ENTERTAINMENTMALAYALAM

ഹോട്ട് ആന്റ് ബോള്‍ഡ് ലുക്കില്‍ പാര്‍വതിയും കേതികയും

മലയാളികളുടെ പ്രിയനടിയാണ് പാര്‍വതി തിരുവോത്ത്. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടും കാഴ്ചപ്പാടുകളുടെ വ്യക്തത കൊണ്ടുമൊക്കെ തന്നെയാണ് പാര്‍വതി മറ്റു സിനിമാ താരങ്ങളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത്. അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി നില്‍ക്കുന്ന പാര്‍വതിയുടെ പുതിയൊരു ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി മുന്നേറുകയാണ്. പാര്‍വതിയ്‌ക്കൊപ്പം നടി കേതികയും ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വളരെ വേറിട്ട കണ്‍സപ്റ്റ് അടിസ്ഥാനമാക്കിയെടുത്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ സിനിമാപ്രേമികളുടെയും ക്യാമറാ പ്രേമികളുടെയും പ്രിയം പിടിച്ചു പറ്റിയിരിക്കുകയാണ് ഇപ്പോള്‍.
ഹോട്ട് ആന്റ് ബോള്‍ഡ് ലുക്കിലാണ് ഫോട്ടോഷൂട്ടില്‍ പാര്‍വതിയും കേതികയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടോം ബോയിഷ് ലുക്കില്‍ പാര്‍വതി എത്തിയപ്പോള്‍ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ഹോട്ട് ലുക്കിലാണ് കേതിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഫോട്ടോഷൂട്ടിന്റെ കളര്‍ ടോണില്‍ അടക്കമുള്ള വ്യത്യസ്തതയാണ് ചിത്രങ്ങളുടെ പ്രത്യേകതകളില്‍ എടുത്തു പറയേണ്ടത്. തെലുങ്ക് ചിത്രമായ റൊമാന്റികിലൂടെയാണ് കേതിക ശ്രദ്ധിക്കപ്പെട്ടത്.
തമിഴിലും മലയാളത്തിലുമടക്കം വളരെ ചുരുങ്ങിയ കാലം കൊണ്ട് പാര്‍വതി സൃഷ്ടിച്ചെടുത്ത വ്യക്തിമുദ്ര വളരെ ശക്തമായതാണ്. സിനിമ നടി എന്നതില്‍ ഉപരി സാമൂഹ്യ പ്രശ്‌നങ്ങളിലും വളരെ സജീവമായി പ്രവര്‍ത്തിക്കുന്ന പാര്‍വതിയുടെ പ്രവൃത്തികളെല്ലാം ശ്രദ്ധ നേടുന്നതാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker