തിരുവനന്തപുരം: വ്യാജ പാസ്‌പോര്‍ട്ട് കേസിലെ മുഖ്യപ്രതിയായ തുമ്പ സ്റ്റേഷനിലെ പൊലീസുകാരന്‍ അന്‍സില്‍ അസീസ് ഒളിവില്‍. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് പിന്നാലെ വീട്ടില്‍ നിന്നും ഒളിവില്‍ പോയെന്നാണ് അന്വേഷണസംഘം പറയുന്നത്. വ്യാജ പാസ്‌പോര്‍ട്ടില്‍ ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തതു. ഇതോടെ കേസുകളുടെ എണ്ണം മൂന്നായി.
ക്രിമിനല്‍ കേസിലെ പ്രതികള്‍ക്കും, വിദേശത്ത് വച്ച് പാസ്‌പോര്‍ട്ട് റദ്ദാക്കിയവര്‍ക്കുമാണ് പൊലിസുകാരന്റെ നേതൃത്വത്തില്‍ വ്യാജ പാസ്‌പോര്‍ട്ടെടുത്ത് നല്‍കിയിരുന്നത്. വ്യാജ പാസ്‌പോര്‍ട്ട് തയ്യാറാക്കുന്നതില്‍ അന്‍സിലിന്റെ ഇടപെടല്‍ തെളിഞ്ഞതോടെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫോണ്‍ ഓഫ് ചെയ്ത് പൊലിസുകാരന്‍ രക്ഷപ്പെട്ടുവെന്നാണ് അന്വേഷണസംഘം പറയുന്നുത്. വ്യാജ രേഖകള്‍ വച്ച് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ പൊലിസുകാരനും സംഘവും സഹായിക്കും. വ്യാജ വാടക കരാര്‍ ഉണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്.
വാടക വിലാസം വച്ചൊരു വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കും. കഴക്കൂട്ടം – തുമ്പ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടുവിലാസമാകും കരാറിലുണ്ടാവുക. പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും പരിശോധനക്കായി എത്തുമ്പോള്‍ സ്ഥല പരിശോധ പോലുമില്ലാതെ അനുകൂല റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു അന്‍സില്‍ ചെയ്തത്. പാസ്‌പോര്‍ട്ട് പരിശോധന ഉത്തരവാദിത്വത്തില്‍ നിന്നും മാറ്റിയ ശേഷവും മറ്റ് പൊലിസുകാരില്‍ സമ്മര്‍ദ്ദം ചെലുത്തി കാര്യം നടത്തിയെടുക്കുകയായിരുന്നു അന്‍സില്‍ ചെയ്തത്.
ക്രിമിനല്‍ കേസിലെ പ്രതിക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തിയപ്പോഴാണ് സഹപ്രവര്‍ത്തകര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് രണ്ടു കേസുകളെടുത്തു. ആറു പേരെ അറസ്റ്റ് ചെയ്തു. വ്യാജ രേഖകളുണ്ടാക്കുന്ന കമലേഷ്, സുനില്‍ എന്നിവരുടെ കമ്പ്യൂട്ടറില്‍ നിന്നും പൊലിസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇന്നെടുത്ത മൂന്നാമത്തെ മൂന്നാമത്തെ കേസിലും അന്‍സി. പ്രതിയാണ്. പത്തിലധികം കേസുകളുണ്ടാകും. കഴിഞ്ഞ ആറുമാസത്തെ പാസ്‌പോര്‍ട്ട് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനാണ് കമ്മീഷണര്‍ നിദ്ദേശിച്ചത്. വ്യാജപാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കാനായി പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് പൊലിസ് റിപ്പോര്‍ട്ട് നല്‍കും.
1,100 1 minute read