BUSINESSMARKET

ഇറ്റാലിയന്‍ പാസ്താ ശ്രേണിയുമായി വിക്ഫീല്‍ഡ്

കൊച്ചി ; ആധികാരിക ഇറ്റാലിയന്‍ പാസ്താ ശ്രേണി, വിക്ഫീല്‍ഡ് വിപണിയില്‍ അവതരിപ്പിച്ചു. 100 ശതമാനം ദുറും ഗോതമ്പില്‍ നിന്നും ഉണ്ടാക്കിയതാണ് പുതിയ പാസ്താ. മാക്രോണിയും പാസ്തയും ഉണ്ടാക്കാന്‍ മാത്രം ഉപയോഗിക്കുന്നതാണ് ദുറും ഗോതമ്പ്. സാധാരണ ഗോതമ്പില്‍ നിന്നും തികച്ചും വ്യത്യസ്തവും പ്രത്യേക ഇനവുമാണ് ഇത്.
പ്രൊട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ ബി എന്നിവയാല്‍ സമ്പുഷ്ടമാണ് ദുറും ഗോതമ്പ്. മികച്ച ആരോഗ്യത്തിനും, നല്ല ദഹനത്തിനും പുറമേ ശരീരഭാരം കുറയ്ക്കാനും ഇത് സഹായകമാണ്.
വിക്ഫീല്‍ഡ് പാസ്താ ഒട്ടിപിടിക്കാത്തതാണെന്ന പ്രത്യേകത കൂടി ഉണ്ട്. ആധികാരിക ഇറ്റാലിയന്‍ പാസ്തായുടെ അനുഭൂതിയാണ് ഇത് ലഭ്യമാക്കുക.
നാലു വിഭിന്ന രുചിക്കൂട്ടുകളിലാണ് വിക്ഫീല്‍ഡ് ഇന്‍സ്റ്റന്റ് പാസ്താ എത്തിയിരിക്കുന്നത്. മസാല ട്വിസ്റ്റ്, ക്രീമി മഷ്‌റൂം, ടൊമാറ്റോ സല്‍സാ, ചീസി മക് എന്നിവയാണഅ 4 രുചികള്‍.
വീക്ഫീല്‍ഡിന്റെ ഗോര്‍മെറ്റ് പാസ്തായില്‍, പെന്നേ, എല്‍ബോ, ഫുള്‍സില്ലി, സ്പാഗെട്ടി എന്നിവ ഉള്‍പ്പെടുന്നു. ഗോര്‍വെസ്റ്റ് പാസ്താ ശ്രേണിയോടൊപ്പം, ടാംഗ് റെഡ് പാസ്താ, സോസ്, ചീസിക്രീമി വൈറ്റ് പാസ്താ സോസ് മിക്‌സ് എന്നീ സോസുകളും ലഭ്യമാണ്.

Related Articles

Back to top button