കൊച്ചി: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കും , 8 ലത്തീന്‍ മെത്രാന്മാര്ക്കും എതിരെ വ്യാജ്യരേഖ നിര്‍മ്മിച്ച കേസില്‍ കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു.എറണാകുളം അങ്കമാലി അതിരൂപതയിലെ 3 വൈദികര്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ നല്കിയ കുറ്റപത്രത്തില്‍ കര്‍ദ്ദിനാളിന്റെ മുന്‍ സെക്രട്ടറിയായിരുന്ന ഫാ.ടോണി കല്ലൂക്കാരന് ഒന്നാം പ്രതിയും ഫാ. പോള്‍ തേലക്കാട്ട് രണ്ടാം പ്രതിയും ഫാ. ബെന്നിമാരം പറമ്പില്‍ മൂന്നാം പ്രതിയും എറണാകുളം കലൂര്‍ സ്വദേശി ആദിത്യന് നാലാം പ്രതിയുമാണ്.