കൊച്ചി: ബിഗ് ബില്ല്യന്‍ ഡേയ്സിന്റെ ഭാഗമായി ഡിജിറ്റല്‍ പേമെന്റിനായി ഫ്ളിപ്പ്കാര്‍ട്ടും പേടിഎമ്മും തമ്മില്‍ കൈകോര്‍ക്കുന്നു. ധാരണയുടെ ഭാഗമായി ഒക്ടോബര്‍ 16ന് ആരംഭിക്കുന്ന ഫ്ളിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യന്‍ ഡെയ്സ് കാലയളവില്‍ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് പേടിഎം വാലറ്റ് , പേടിഎം യുപിഐ എന്നിവയിലൂടെ ഇടപാട് നടത്താനാകും. ഇത്തരം ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് നിരവധി ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാകും.
ബിഗ് ബില്ല്യന്‍ ഡെയ്സ് കാലയളവില്‍ ഏറ്റവും വേഗത്തില്‍ പേമെന്റ് നല്‍കാനുള്ള മാര്‍ഗ്ഗമാകും പേടിഎം വാലറ്റ് ബാലന്‍സ്. ഇതിന് പുറമെ, ഫ്ളിപ്പ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റന്റ് ക്യാഷ് ബാക്കും ലഭ്യമാകും.
പേടിഎമ്മുമായുള്ള കൂട്ട്കെട്ട് ഡിജിറ്റല്‍ ഇടപാടുകളോടുള്ള പ്രതിജ്ഞാബദ്ധതയാണ് കാട്ടുന്നതെന്ന് ഫ്ളിപ്പ്കാര്‍ട്ട് ഫിന്‍ടെക്ക് ആന്റ് പേമെന്റ്സ് ഗ്രുപ്പ് മേധാവി രഞ്ജിത്ത് ബോയനപ്പള്ളി പറഞ്ഞു.ക്യാഷ് ഓണ്‍ ഡെലിവറിക്ക് പകരമായി പേടിഎം വാലറ്റും പേടിഎം ബാങ്ക് അക്കൗണ്ടും വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പേടിഎം പ്രസിഡണ്ട് മധുര് ദേവ്ര പറഞ്ഞു.