കോട്ടയം: യു.ഡി.എഫിലേക്ക് മടങ്ങുന്നത്സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് ജനപക്ഷം ചെയര്മാന് പി.സി ജോര്‍ജ് എം.എല്‍.എ.യു.ഡി.ഫ് മുന്നണിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് പി.സി ജോര്‍ജ് പറഞ്ഞു.മുന്നണി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എന്നാല്‍ ഉടന്‍ തന്നെ നേരിട്ട് ചര്‍ച്ച നടത്തും’, പി.സി പറഞ്ഞു.
ഇപ്പോള്‍ പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം തന്റെ മടങ്ങി വരവ് ആഗ്രഹിക്കുന്നെന്നും യു.ഡി.എഫിലേക്ക് പോകുമെങ്കില്‍ ജനപക്ഷമായി തന്നെയായിരിക്കും നില്‍ക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് പ്രവേശനത്തിനായി മറ്റ് പാര്‍ട്ടികളില്‍ ലയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ എന്‍.ഡി.എയിലായിരുന്ന ജനപക്ഷം പിന്നീട് മുന്നണി വിട്ടിരുന്നു.