രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കും, അവിശ്വാസ പ്രമേയത്തിന് അനുകൂലിക്കുമെന്ന് പിസി ജോര്‍ജ്

അവിശ്വാസ പ്രമേയത്തിന് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് പിസി ജോര്‍ജ്. കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാരാണ് കേരളത്തിലേത്. രാജ്യ സഭാ ഉപ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.

മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തോടെയാണ് ഭരിക്കുന്നത്. അതിനാലാണ് താന്‍ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണയ്ക്കുന്നതെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഭരണാധികാരികള്‍ ദുഷിച്ചാല്‍ പ്രകൃതിപോലും കോപിക്കുമെന്നാണ്. കുട്ടിസഖാക്കന്മാരാണ് ഭരിക്കാനിറങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് മന്ത്രിമാര്‍ക്ക് യാതൊരു വിലയുമില്ല. ഈ ഭരണം നാട് നശിപ്പിക്കും. മുഖ്യമന്ത്രി ഇതിനൊക്കെ എന്ത് മറുപടി നല്‍കുമെന്ന് അറിയട്ടെ. അതിന് ശേഷം മാത്രമേ വോട്ട് ചെയ്യുകയുള്ളുവെന്നും പി.സി ജോര്‍ജ് പറഞ്ഞു.