കോട്ടയം:ജോസ് കെ മാണിയുടെ എല്‍.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു ന്യൂസ് അവറിലെ ചര്‍ച്ച, ജനപക്ഷം പാര്‍ട്ടി നേതാവ് പി.സി ജോര്‍ജ്,കെ.പി.സി.സി ഉപാധ്യക്ഷന്‍ ജോസഫ് വാഴയ്ക്കന്, ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു, കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് ടോം പുലിക്കുന്നേല്‍ എന്നിവരായിരുന്നു ചര്‍ച്ചയ്ക്ക് ഉണ്ടായിരുന്നത്.ചര്‍ച്ച ചൂട് പിടിയ്ക്കുന്നതിനിടെ പി.സി ജോര്‍ജിനെ പേര് എടുത്ത് വിളിച്ച ബന്ധുകൂടിയായ ജോസ് ടോം പുലിക്കുന്നേലിനോട് അമ്മാവാന്ന് വിളിയെടാ, അമ്മാവനെ കേറി ജോര്‍ജ് എന്ന് വിളിക്കുന്നോ എന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി.ചര്‍ച്ചയ്ക്കിടെ ജോസ്.കെ മാണിക്കെതിരെ ആരോപണം ഉന്നയിച്ച ജോര്‍ജിനെതിരെ ജോസ് ടോമും എതിരാരോപണം ഉന്നയിച്ചിരുന്നു. ഇതോടെ നീ എന്റെ പെങ്ങളെ മോനല്ലെ നീ ഇതില്‍ കൂടുതല്‍ പറയും എന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.തുടര്‍ന്ന് ബന്ധമൊക്കെ നിങ്ങള്‍ക്ക് വീട്ടില്‍ ഇവിടെ കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രതിനിധിയായി ജോസിനെ പി.സിയും പി.സിയെ തിരിച്ച് ജോസും ബഹുമാനിക്കുക എന്ന് അവതാരകനായ പി.ജി സുരേഷ്കുമാര്‍ ഇരുവരെയും ഓര്‍മ്മിപ്പിച്ചു.