HEALTHLATESTWORLD

കാന്‍സര്‍ പിടിപ്പെട്ടതിനെ തുടര്‍ന്ന് 54 കാരന്റെ ലിംഗം നീക്കം ചെയ്തു

ലണ്ടനില്‍ നിന്നുള്ള 54 കാരനായ റിച്ചാര്‍ഡ് സ്റ്റാമ്പിന് കാന്‍സര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ലിംഗം നീക്കം ചെയ്യേണ്ടി വന്നു. ലിം?ഗത്തില്‍ സഹിക്കാനാവാത്ത വേദന അനുഭവപ്പെട്ടപ്പോഴാണ് റിച്ചാര്‍ഡ് ഡോക്ടറെ കണ്ട് പരിശോധന നടത്തുകയായിരുന്നു. 2018 ലാണ് റിച്ചാര്‍ഡിന്റെ ലിംഗത്തില്‍ ഒരു മുഴ കണ്ടെത്തുന്നത്. പരിശോധനയില്‍ ലിംഗ കാന്‍സര്‍ ( penile cancer) ആണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍, തനിക്ക് കാന്‍സറാണോ എന്ന് ഉറപ്പിക്കുന്നതിന് യൂറോപ്പിലെ പ്രമുഖ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ സെന്റ് ജോര്‍ജ്ജ് ടൂട്ടിംഗിലെ പ്രാദേശിക ആശുപത്രിയിലെ മറ്റൊരു ഡോക്ടറെ കൂടി റിച്ചാര്‍ഡ് കാണുകയുണ്ടായി.
ലിംഗം നീക്കം ചെയ്യാതെ മറ്റ് വഴികളൊന്നും ഇതിനില്ലെന്ന് ഡോ. ബെന്‍ അയേഴ്‌സ് റിച്ചാര്‍ഡിനോട് പറയുകയായിരുന്നു. കാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ ഭാര്യ ആംഗിയയാണ് തനിക്ക് ധൈര്യം നല്‍കിയത്. രോഗനിര്‍ണയത്തിന് മുമ്പ് താന്‍ ലൈംഗികത ഒഴിവാക്കിയിരുന്നുവെന്ന് റിച്ചാര്‍ഡ് പറഞ്ഞു.
ലിംഗം നീക്കം ചെയ്തതോടെ സ്ത്രീകള്‍ ടോയ്‌ലറ്റ് ഉപയോഗിച്ചിരുന്നത് പോലെയായിരുന്നു താനും പിന്നീട് ടോയ്‌ലറ്റ് ഉപയോഗിച്ചിരുന്നതെന്ന് റിച്ചാര്‍ഡ് പറഞ്ഞു. റിച്ചാര്‍ഡ് ഭയപ്പെടേണ്ട കാര്യമില്ലെന്നും ശസ്ത്രക്രിയയിലൂടെ ലിംഗം സൃഷ്ടിക്കുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്യാന്‍ സാധിക്കുമെന്ന് പ്രൊഫ. ഡേവിഡ് റാല്‍ഫ് പറഞ്ഞു. അതിനായുള്ള ശസ്ത്രക്രിയ വിജയകരമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പുതിയ ലിംഗത്തിലൂടെ മുമ്പുള്ളത് പോലെ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമെന്നും പ്രൊഫ. ഡേവിഡ് പറഞ്ഞു.ഈ ശസ്ത്രക്രിയയ്ക്ക് പത്ത് മണിക്കൂര്‍ വേണ്ടി വരുമെന്നും ഡേവിഡ് പറഞ്ഞു. ഈ ശസ്ത്രക്രിയയ്ക്ക് തയ്യാറാണെന്നും ഏറെ പ്രതീക്ഷയുണ്ടെന്നും റിച്ചാര്‍ഡ് പറഞ്ഞു.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന വിവിധ തരം ക്യാന്‍സറുകളുണ്ട്. ഇതിലൊന്നാണ് ‘പെനൈല്‍ ക്യാന്‍സര്‍’. പുരുഷലിംഗത്തെ ബാധിക്കുന്ന ഒരു ക്യാന്‍സര്‍. മറ്റേതു ക്യാന്‍സറുകളെപ്പോലെയും വേണ്ട സമയത്ത് കണ്ടെത്തി പ്രതിവിധികള്‍ ചെയ്തില്ലെങ്കില്‍ ഗുരുതരമാകാവുന്ന ഒന്നാണ് ഇതും.
ലിംഗത്തില്‍ വ്രണങ്ങളോ തഴമ്പുകളോ ഉണ്ടാവുകയും ഇവ നാലഞ്ചാഴ്ച കഴിഞ്ഞിട്ടും മാറിയില്ലെങ്കിലും ഡോക്ടറെ കാണുക. ഇത് ചിലപ്പോള്‍ ലിംഗ കാന്‍സറിന്റെ മറ്റൊരു ലക്ഷണമാകാം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker