KERALABREAKING NEWSLATEST

പെരിയ കൊലപാതകം: സി.ബി.ഐ.യെ തടയാന്‍ സര്‍ക്കാര്‍ മുടക്കിയത് 90 ലക്ഷം

പത്തനംതിട്ട: പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐ.യ്ക്ക് വിട്ട കോടതി വിധിക്കെതിരേ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ 90,92,337 രൂപ ചെലവിട്ടതായി വിവരാവകാശരേഖ. വിവിധ ഘട്ടങ്ങളില്‍ ഹാജരായ മൂന്ന് അഭിഭാഷകര്‍ക്കായി 88 ലക്ഷം രൂപയാണ് നല്‍കിയതെന്ന് തനിക്ക് കിട്ടിയ വിവരാവകാശരേഖയില്‍ വ്യക്തമാണെന്ന് കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം ബാബുജി ഈശോ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മനീന്ദര്‍ സിങ് എന്ന സീനിയര്‍ അഭിഭാഷകന് 60 ലക്ഷം നല്‍കി. നാലു ദിവസങ്ങളിലായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായ ഇനത്തില്‍ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയ്ക്കായി 2,92,337 രൂപയും ചെലവിട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണമാണ് ഹൈക്കോടതി സിംഗിള്‍ബെഞ്ച് സി.ബി.ഐയ്ക്ക് വിട്ടത്. 2019 ഫെബ്രുവരി 17നായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker