BREAKING NEWSKERALALATEST

പെരിയ ഇരട്ടക്കൊലപാതകം: സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല

പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡ്വ മനീന്ദര്‍ സിംഗാണ് ഹാജരായത്. രാഷ്ട്രീയ സങ്കീര്‍ണതയില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ച കേസാണ് ഇതെന്നും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തുവെന്നും സര്‍ക്കാര്‍ വാദിച്ചു. ഒരു പ്രതി വിദേശത്തായിരുന്നുവെന്നും അയാളെയും അറസ്റ്റ് ചെയ്തുവെന്നും വാദത്തില്‍ പറയുന്നു. ഇപ്പോള്‍ തന്നെ ജോലിഭാരമാണെന്ന് സിബിഐയും കൂട്ടിച്ചേര്‍ത്തു.

ലോക്കല്‍ പൊലീസിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തങ്ങള്‍ക്ക് അയക്കരുതെന്നാണ് സിബിഐ കോടതിയില്‍ പറയുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് അല്ലെന്നും വാദിച്ചു.

കേസില്‍ സുപ്രിംകോടതി സിബിഐയ്ക്ക് നോട്ടിസ് നല്‍കി. യുവാക്കളുടെ മാതാപിതാക്കള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. നാലാഴ്ചയ്ക്കകം സിബിഐ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് നോട്ടിസിലെ ഉള്ളടക്കം. മാതാപിതാക്കളുടെ നിലപാടും സുപ്രിംകോടതി തേടിയിട്ടുണ്ട്.

Related Articles

Back to top button