KERALABREAKING NEWSLATEST

പെരിയ കൊലപാതക കേസ് : സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍

പെരിയ ഇരട്ടക്കൊലപാതക കേസില്‍ അപ്പീല്‍ നല്‍കി സര്‍ക്കാര്‍. സിബിഐ അന്വേഷണം ശരിവച്ച ഹൈക്കോടതി ഇത്തരവിനെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് നേരത്തെ നിയമോപദേശം തേടിയിരുന്നു.

കുറ്റപത്രം നിലനിര്‍ത്തിയതിനാല്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. കേസ് ഡയറി ഇതുവരെ കൈമാറിയില്ല. ഡിവിഷന്‍ ബെഞ്ച് ഉത്തരവിന് ശേഷവും കേസ് ഡയറി സിബിഐക്ക് കൈമാറാതിരിക്കുകയാണ് ക്രൈംബ്രാഞ്ച്. രേഖകള്‍ അവശ്യപ്പെട്ട് സിബിഐ നാല് തവണ കത്ത് നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നാണ് സിംഗിള്‍ ബെഞ്ച് കേസന്വേഷണം സിബിഐക്ക് വിട്ടത്. പിന്നാലെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ച് കൈമാറിയില്ല. ഇതോടെ അന്വേഷണ നടപടികള്‍ നിലച്ചിരുന്നു.

Tags

Related Articles

Back to top button
Close