BREAKING NEWS

തുടര്‍ച്ചയായി 11ാം ദിവസം; ഇന്നും കൂട്ടി ഇന്ധന വില

കൊച്ചി: തുടര്‍ച്ചയായി പതിനൊന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്.തിരുവനന്തപുരത്ത് പെട്രോള്‍ വില 91.76 ആയി. ഡീസലിന് 86.27 രൂപ. കൊച്ചിയില്‍ പെട്രോളിന് 90.04രൂപയും ഡീസലിന് 84.65 രൂപയുമായി വര്‍ധിച്ചു. ഈ മാസം ഡീസലിന് 3.92 രൂപയും പെട്രോളിന് 3.52 രൂപയുമാണ് കൂടിയത്.രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില മൂന്നക്കത്തിലെത്തി.

Related Articles

Back to top button