BREAKING NEWSKERALA

ഇന്ധന വില ഇന്നും വര്‍ധിച്ചു; തിരുവനന്തപുരത്ത് പെട്രോളിന് 93 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ കടന്നു. ഡീസലിന് 87.60 രൂപയാണ്. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 91.48 രൂപയായി. ഡീസലിന് 86.11 രൂപയാണ് വില. ഈ മാസം പെട്രോളിന് 4.50 രൂപയും ഡീസലിന് 4.92 രൂപയുമാണ് കൂട്ടിയത്. രണ്ടാഴ്ചക്കിടെ രണ്ടു ദിവസം മാത്രമാണ് ഇന്ധനവില വര്‍ധിക്കാതിരുന്നത്.
രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധന വില ചൊവ്വാഴ്ചയും വര്‍ധിച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നലെ വര്‍ധിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഏറ്റവും വലിയ പ്രതിദിന ഇന്ധന വില വര്‍ധനവാണ് ഉണ്ടായത്. തുടര്‍ച്ചയായ 13ാം ദിവസം വില വര്‍ധിപ്പിച്ച അന്ന് പെട്രോളിനും ഡീസലിനും 39 പൈസയാണ് കൂട്ടിയത്. സമീപകാലത്തെ ഏറ്റവും വലിയ വര്‍ധനയായിരുന്നു ഇത്.
ഫെബ്രുവരി 9 മുതല്‍ 24 വരെയുള്ള ദിവസങ്ങളില്‍ ഒരു ലിറ്റര്‍ ഡീസലിന് 4 രൂപ 92 പൈസയും പെട്രോളിന് 4 രൂപ 50 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ആഴ്ച രാജ്യത്ത് ആദ്യമായി പെട്രോള്‍ വില നൂറുകടന്നിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പമ്പുകളില്‍ അന്ന് പെട്രോള്‍ വില 100.13 രൂപയിലെത്തിയിരുന്നു. നവംബര്‍ 19 മുതലാണ് എണ്ണ വിതരണ കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് രണ്ട് മാസത്തോളം ഇന്ധന വില മാറ്റമില്ലാതെ തുടരുകയായിരുന്നു.
പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലായതോടെ നാല് സംസ്ഥാനങ്ങള്‍ ഇതുവരെ നികുതിയില്‍ കുറവുവരുത്താന്‍ തയാറായി. പശ്ചിമ ബംഗാള്‍, അസം, രാജസ്ഥാന്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകിയത്. പശ്ചിമ ബംഗാള്‍ പെട്രോളിനും ഡീസലിനും ഒരു രൂപയാണ് കുറച്ചത്. ഏറ്റവുംകൂടുതല്‍ കുറച്ചത് മേഘാലയയാണ്. പെട്രോള്‍ ലിറ്ററിന് 7.40 രൂപയും ഡീസല്‍ 7.10 രൂപയും. അസ്സമാകട്ടെ അധികനികുതിയിനത്തില്‍ ഈടാക്കിയിരുന്ന അഞ്ചുരൂപ പിന്‍വലിച്ചു. രാജസ്ഥാനാണ് ആദ്യമായി നികുതി കുറച്ചത്. മൂല്യവര്‍ധിത നികുതി 38 ശതമാനത്തില്‍നിന്ന് 36 ശതമാനമായാണ് കുറവുവരുത്തിയത്.
2018 ല്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ച് കയറിയ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ ചില ഇടപെടലുകള്‍ നടത്തിയിരുന്നു. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് ഒന്നര രൂപ വീതം കുറയ്ക്കുകയായിരുന്നു 2018ലെ വില വര്‍ധന സമയത്ത് ചെയ്തത്. ഇതു കൂടാതെ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് ഒരു രൂപ കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ വ!ര്‍ഷം ഒക്ടോബറിന് ശേഷം ക്രൂഡ് ഓയില്‍ വില 50 ശതമാനത്തിലധികം ഉയ!ര്‍ന്നിട്ടുണ്ട്. 2020 ജനുവരിയില്‍ ബാരലിന് 63.7 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ വില ഒക്ടോബറില്‍ 40.2 ഡോളറിലെത്തി.
ഇന്ത്യയില്‍ 2021 ജനുവരിയില്‍ ഇന്ധന വില റെക്കോ!!ര്‍!ഡ് ഉയരത്തിലെത്തി. 2020 ഏപ്രിലില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിരുന്നു. കോവിഡ് മഹാമാരിയെ തുട!ര്‍ന്നുള്ള ലോക്ക്ഡൗണിനെ തുട!ര്‍ന്നാണ് വില കുത്തനെ ഇടിഞ്ഞത്. എന്നാല്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചതോടെ വില ബാരലിന് 40 ഡോളറില്‍ നിന്ന് 63.49 ഡോളറിലേയ്ക്ക് ഉയ!ര്‍ന്നു. ഇതേ സമയം പ്രധാന എണ്ണ ഉത്പാദന രാജ്യമായ സൗദി അറേബ്യ എണ്ണയുടെ ഉത്പാദനം 1 മില്യണ്‍ ബാരല്‍ കുറച്ച് 8.125 ബാരലായി ചുരുക്കി.
ഇതിനിടെ വരുമാനം വ!ര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സ!!ര്‍ക്കാരുകള്‍ ഇന്ധനത്തിന്‍ മേലുള്ള നികുതി വ!ര്‍ദ്ധിപ്പിച്ചു. ഇതും ഇന്ധന വില ഉയരാന്‍ കാരണമായി. ഡല്‍ഹിയില്‍ കേന്ദ്ര സംസ്ഥാന സ!ര്‍ക്കാരുകള്‍ പെട്രോളിന്റെ നികുതി 180 ശതമാനം വര്‍ധിപ്പിച്ചു. ഡീസലിന്റെ നികുതി 141 ശതമാനം വ!ര്‍ദ്ധിച്ചു. ഗ്രാമപ്രദേശങ്ങളില്‍ മണ്‍സൂണ്‍ കാലത്ത് നിരവധി ക!ര്‍ഷകരെയും ഇന്ധന വില വ!!ര്‍ധനവ് ബാധിക്കും. ജലചേനത്തിനും മറ്റും ഡീസല്‍ മോട്ടോറുകള്‍ ഉപയോഗിക്കുന്നത് ക!ര്‍ഷക!രുടെ ചെലവ് വര്‍ധിപ്പിക്കും.
ഇന്ധനവിലയിലെ നിരന്തരമായ വര്‍ധനവിനെ തുട!ര്‍ന്ന് ഇന്ധനത്തിന്‍ മേലുള്ള നികുതി ഉടന്‍ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം വിമര്‍ശനമുയ!ര്‍ത്തുന്നുണ്ട്. കേരളത്തിലും ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലാണ്. ഒരു ലിറ്റര്‍ പെട്രോളിന്റെ വില 93 രൂപ കടന്നു. ഡീസലിന് 87 രൂപ കടന്നു. എല്‍ പി ജി സിലിണ്ടറിന്റെ വിലയും ഈ ആഴ്ച 50 രൂപ വര്‍ധിപ്പിച്ചിരുന്നു.

Related Articles

Back to top button