കൊച്ചി : സംസ്ഥാനത്ത് ഡീസലിന് പിന്നാലെ പെട്രോള്‍ വിലയും റെക്കോര്‍ഡിലെത്തി. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് കൂടിയത്. ഡീസല്‍ ലിറ്ററിന് 37 പൈസയും കൂടി. കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില 86.32 പൈസയായി ഉയര്‍ന്നു.തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 88 രൂപയായി. ഗ്രാമപ്രദേശങ്ങളില്‍ പെട്രോള്‍ വില 89.90 രൂപയായി. 2018 ഒക്ടോബറിലെ 85.99 രൂപയെന്ന റെക്കോര്‍ഡാണ് തകര്‍ന്നത്.ഡീസലിന് കൊച്ചിയില്‍ ലിറ്ററിന് 80.51 രൂപ എന്ന നിലയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്.