BREAKING NEWS

നാലാം ദിവസവും ഇന്ധന വില കൂടി, പെട്രോള്‍ 90 രൂപയിലേക്ക്

കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും പെട്രോള്‍ , ഡീസല്‍ വില കൂടി. സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 രൂപയ്ക്ക് തൊട്ടരികെയാണ്. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 89 രൂപ 93 പൈസയാണ്. ഡിസലിന് 32 പൈസയും പെട്രോളിന് 25 പൈസയാണ് കൂടിയത്‌കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 88 രൂപ 01 പൈസയും ഡീസല്‍ വില 82രൂപ 30 പൈസയുമായി.തിരുവനന്തപുരം നഗരത്തില്‍ 89രൂപ 73 പൈസ ആണ് പെട്രോള്‍ വില. ഡീസല്‍ 83 രൂപ 91 പൈസ.കോഴിക്കോട് 88 രൂപ 06 പൈസ, ഡീസല്‍ 82 രൂപ 29 പൈസയുമാണ് വില. ഈ മാസം അഞ്ചു തവണയാണ് വിലകൂട്ടിയത്. എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂടിയത്.

Related Articles

Back to top button