
തുടർച്ചയായ എട്ടാം ദിവസവും ഇന്ധന വിലയിൽ വർധനവ് രേഖപ്പെടുത്തി. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് വർധിച്ചത്.
8 ദിവസത്തിനുള്ളിൽ പെട്രോളിന് 4 രൂപ 53 പൈസയും ഡീസലിന് 4 രൂപ 41 പൈസയുമാണ് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 76.16 രൂപയും ഡീസലിന് 70.21 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 76.89 രൂപയും ഒരു ലിറ്റർ ഡീസലിന് 70.97 രൂപയുമാണ്. കോഴിക്കോട് നഗരത്തിൽ പെട്രോളിന് 76.49 രൂപയും ഡീസലിന് 70. 54 രൂപയുമാണ്.