LOCAL NEWSKANNUR

കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച അടച്ചിടും

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച അടച്ചിടും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് അടച്ചിടുന്നത്. ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് അടച്ചിടല്‍. വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് ജില്ലയിലെ അഞ്ച് പമ്പുകളില്‍ 14 മുതല്‍ ഫ്യുവല്‍ എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ നിയമ വിരുദ്ധമായി പമ്പുകള്‍ അടപ്പിച്ച് അനിശ്ചിതകാല സമരം നടത്തി വരികയാണ്.

കണ്ണപുരം, കണ്ടോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ സമരം നടക്കുകയാണ്. ഇതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് മുഴുവന്‍ പമ്പുകളും അടച്ചിടാന്‍ തീരുമാനിച്ചതെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഇ എം ശശീന്ദ്രന്‍ അറിയിച്ചു

Related Articles

Back to top button