BREAKING NEWS

പെട്രോള്‍ ഡീസല്‍ വില വീണ്ടും കൂടി; 8 മാസം കൊണ്ട് കൂടിയത് 16 രൂപ 30 പൈസ

കൊച്ചി : രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വില വര്‍ധിക്കുന്നത്.തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 89 രൂപ 48 പൈസയാണ്. ഡീസല്‍ വില 83.59 രൂപയും. കൊച്ചിയില്‍ പെട്രോള്‍ വില 87 രൂപ 76 പൈസ, ഡീസല്‍ വില 81 രൂപ 92 പൈസ എന്നിങ്ങനെയാണ്.സംസ്ഥാനത്ത് ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു. പത്തു ദിവസത്തിനിടെ നാലാം തവണയാണ് വില കൂടുന്നത്. എട്ടുമാസം കൊണ്ട് കൂടിയത് 16 രൂപ 30 പൈസയാണ്.ആഗോള അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യകത ഉയര്‍ന്നതുമാണ് ഇന്ധന വില വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞെങ്കിലും എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നതും ഇന്ധനവില വര്‍ദ്ധനവിന് കാരണമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker