LATESTMOBILETECH

വരുന്നു മൊബൈല്‍ കോളുകള്‍ക്ക് നിരക്കു വര്‍ധന, ഫോണ്‍ വിളി ചിലവ് ഇനി കൂടും

ന്യൂഡല്‍ഹി: ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ തുടങ്ങിയ ടെലികോം കമ്പനികള്‍ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തോടെ ടെലികോം നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും എന്ന് സൂചന.
അടുത്തിടെയാണ് ടെലികോം സേവനങ്ങള്‍ക്ക് 10 മുതല്‍ 40 ശതമാനം വരെ നിരക്കു വര്‍ധനയുണ്ടായത്. ഇതിനു പിന്നാലെയാണ് അടുത്ത നിരക്ക് വര്‍ധനയ്ക്ക് കമ്പനികള്‍ തയ്യാറെടുക്കുന്നത്.
രണ്ടു മുതല്‍ അഞ്ചു ശതമാനം വരെയാണ് നിരക്ക് വര്‍ധന എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു മുതല്‍ അഞ്ചു ശതമാനം വരെയാണ് നിരക്ക് വര്‍ധന എന്നാണ് റിപ്പോര്‍ട്ടുകള്‍, ആറു മാസത്തിനുള്ളില്‍ 10 ശതമാനം വരെ താരിഫ് ഉയര്‍ത്തിയേക്കും.
ഡിസംബര്‍ 2019 മുതലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ താരിഫ് വര്‍ധന. ടെലികോം മേഖലയുടെ വളര്‍ച്ചയ്ക്ക് താരിഫ് വര്‍ധന കൂടിയേ തീരൂ എന്നാണ് കമ്പനികളുടെ നിലപാട്. എന്നാല്‍ ഈ കൊറോണക്കാലത്തെ 10 ശതമാനത്തോളം വരുന്ന നിരക്ക് വര്‍ധന സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടായേക്കും.
സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാരിന് സ്‌പെക്ട്രം, ലൈസന്‍സ് ഫീസ് ഇനത്തില്‍ നല്‍കാനുണ്ടായിരുന്ന കുടിശ്ശിക പിഴ ചേര്‍ത്ത് നല്‍കേണ്ടി വന്നത് വോഡഫോണ്‍ ഐഡിയയുടെയും എയര്‍ടെലിന്റെയും നഷ്ടം വര്‍ധിപ്പിച്ചിരുന്നു. വോഡഫോണ്‍ പിഴയുള്‍പ്പെടെ സര്‍ക്കാരിന് 25,680 കോടിരൂപയോളമാണ് നല്‍കേണ്ടി വന്നത്. എയര്‍ടെല്ലിനു സര്‍ക്കാരിനു നല്‍കേണ്ട പിഴ ഇനത്തില്‍ നഷ്ടമായത് 28,450 കോടി രൂപയാണ്.

Tags

Related Articles

Back to top button
Close