TECHMOBILE

ഫോണ്‍പെ ബിസിനസ് ആപ്പില്‍ പ്രാദേശിക ഭാഷ അറിയിപ്പുകള്‍ അവതരിപ്പിച്ചു

ബെംഗളുരു: ഫോണ്‍പെ ഫോര്‍ ബിസിനസ് ആപ്പില്‍ ഒന്‍പത് പ്രാദേശിക ഭഷകളിലായി ശബ്ദ അറിയിപ്പുകള്‍ അവതരിപ്പിച്ചു. തിരക്കേറിയ കച്ചവട സമയങ്ങളില്‍ വ്യാപാരികള്‍ക്ക് ഉപഭോക്താവിന്റെ ഫോണ്‍ സ്‌ക്രീന്‍ പരിശോധിക്കാതെയും ബാങ്ക് എസ്എംഎസ് കാത്തിരിക്കാതെയും ഉപഭോക്താവില്‍ നിന്നും ലഭിച്ച തുക സ്ഥിരീകരിക്കാന്‍ ശബ്ദ സ്ഥിരികരണം സഹായിക്കുന്നു. മലയാളത്തിനു പുറമെ ഹിന്ദി , ഇംഗ്ലീഷ് ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഒഡീയ ആസാമീസ്, ഗുജറാത്തി എന്നീ ഭാഷകളില്‍ ലഭ്യമാണ്. നിലവില്‍ ഇന്ത്യയിലൂടനീളം ഒന്നരകോടിയോളം വ്യാപാര പങ്കാളികള്‍ ഉപയോഗിക്കുന്നതാണ് ഈ ആപ്പ്.
ഒരു വ്യാപാകരി ആപ്പില്‍ ഓണ്‍ ബോര്‍ഡ് ചെയ്യുമ്പോള്‍ സൈന്‍ ആപ്പ് പ്രക്രീയ സുഗമാക്കാന്‍ വിവിധ ഉല്‍പ്പന്നങ്ങളേയും സവിശേഷതകളെയും കുറിച്ചുള്ള വിവരങ്ങള്‍ വ്യത്യസ്ത ഭാഷകളില്‍ ഫോണ്‍പെ ഫീല്‍ഡ് ടീം പങ്കിടുന്നു.
ഓല, മിന്ത്ര, ഐആര്‍ടിസി, റെഡ്ബസ്, ,ഒയോ തുടങ്ങിയ 300 ഓളം ആപ്പുകളില്‍ നിന്ന് നേരിട്ട് ഓര്‍ഡര്‍ നല്‍കാം ദേശീയ തലത്തില്‍ 500 നഗരങ്ങളിലായി ഫോണ്‍പെ യിലൂെ പണമടക്കാന്‍ കഴിയും.

Related Articles

Back to top button