LATESTLIFE STYLE

അമ്പലനടയില്‍ മാറിടം തുറന്നുകാട്ടി ഒരു ഫോട്ടോ ഷൂട്ട്, എന്തൊക്കെ കാണണമല്ലേ

മലയാളികളുടെ ഫാഷനുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ഫോട്ടോഷൂട്ട്. വെഡിങ്, പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് തുടങ്ങി എല്ലാത്തിനും ഫോട്ടോഷൂട്ട് ആയിരിക്കുകയാണിപ്പോള്‍. എങ്ങിനെയെല്ലാം വ്യത്യസ്തമായി ചെയ്യാം എന്നാണ് എല്ലാവരും ചിന്ദിക്കുന്നത്. എന്നാല്‍ ഇതൊന്നും ഇഷ്ടപ്പെടാത്ത ഒരു സമൂഹവും ഉണ്ടിവിടെ. അത്തരക്കാരുടെ എതിര്‍പ്പ് ഏറ്റുവാങ്ങിയ ഒരു ഫോട്ടോഷൂട്ട് ആണിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
മോട്ടീവ് പിക്‌സ് സ്റ്റുഡിയോ മാനേജ്‌മെന്റ് ഒരു ഫോട്ടോഷൂട്ട് നടത്തി ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടിരിക്കുകയാണ്. ഒത്തിരിനല്ല അഭിപ്രായങ്ങളാണ് ഫോട്ടോക്ക് കിട്ടിയിരുന്നത്, എന്നാല്‍ ഇതൊന്നും ഇഷ്ടപ്പെടാത്ത ആളുകള്‍ വന്ന് മോശമായ കമന്റുകള്‍ ആണ് ഫോട്ടോക്ക് താഴെ എഴുതിയിരിക്കുന്നത്. സെറ്റ് ഇട്ട അമ്പലത്തിനു മുന്‍പില്‍ മുണ്ടു മടക്കിക്കുത്തി ഷര്‍ട്ടിന്റെ ബട്ടന്‍സൊക്കെ അഴിച്ച പെണ്‍കുട്ടിയുടെ ഫോട്ടോസ് ആണ് സദാചാര വാദികള്‍ എതിര്‍ത്തത്.
എന്നാല്‍ ഈ ഫോട്ടോഷൂട്ട് നടത്തിയ കമ്പനിക്കെതിരെയും ഫോട്ടോഗ്രാഫേര്‍ക്കെതിരെയും മോഡല്‍ ആയ പെണ്കുട്ടികള്‍ക്കെതിരെയും പോലീസില്‍ പരാതി കൊടുത്തിരിക്കുകയാണ് ഇത്തരക്കാര്‍. പ്രതിഷേധത്തിന് വഴങ്ങി ഫോട്ടോസ് സമൂഹ മാധ്യമങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Related Articles

Back to top button