BREAKING NEWSKERALA

വിജിലന്‍സ് പരിശോധനയില്‍ രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ല; കുറ്റം മുഴുവന്‍ മാധ്യമങ്ങളില്‍ ചുമത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കുന്നതില്‍ ശ്രീവാസ്തവ എന്തോ തെറ്റായ കാര്യം ചെയ്തു എന്ന് മാധ്യമങ്ങള്‍ പറഞ്ഞു. കെഎസ്എഫ്ഇയുടെ കാര്യത്തിലും ശ്രീവാസ്തവയെ കുറ്റപ്പെടുത്തി. ആരോപണങ്ങള്‍ക്ക് പിന്നില്‍ മാധ്യമ സിന്‍ഡിക്കേറ്റുകളാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പൊലീസും ഫയര്‍ഫോഴ്‌സും ജയിലും അടക്കം ആഭ്യന്തര വകുപ്പില്‍ നേരിട്ട് ഇടപെടാന്‍ ശ്രീവാസ്തവക്ക് കഴിയില്ല. ആരും അദ്ദേഹത്തെ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല, ആരും ശ്രീവാസ്തവയുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ട കാര്യമില്ല. ഇതാദ്യമായല്ല പരിശോധന നടക്കുന്നതെന്നും 2019 ലും 2018 ലും നടന്ന പരിശോധനകളുണ്ടെന്നും അവിടെ ഒന്നും ശ്രീവാസ്തവക്ക് ഒരു പങ്കും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങള്‍ക്ക് പിന്നില്‍ മാധ്യമ സിന്‍ഡിക്കേറ്റുകളാണെന്നും കുറച്ച് കാലമായി ഉപേക്ഷിച്ച പഴയ സ്വഭാവം മാധ്യമങ്ങളിലേക്ക് വീണ്ടും വരുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കെഎസ്എഫ്ഇ വിഷയത്തില്‍ താനോ തോമസ് ഐസക്കോ ആനത്തലവട്ടം ആനന്ദനോ തമ്മില്‍ ഭിന്നത ഉണ്ടെന്നു വരുത്താന്‍ ശ്രമിച്ചാല്‍ അത്രവേഗം നടക്കില്ലെന്നും അത് മനസില്‍വച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ക്രമക്കേടുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വിജിലന്‍സ് പരിശോധന. ഏതെങ്കിലും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചാല്‍ വിജിലന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗം ആ ക്രമക്കേടുകളെ പറ്റി രഹസ്യാന്വേഷണം നടത്തും. റിപ്പോര്‍ട്ട് ശരിയാണ് എന്ന കണ്ടാല്‍ യൂണിറ്റ് മേധാവികള്‍ സോഴ്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കും. തുടര്‍ന്ന് പൊലീസ് സൂപ്രണ്ട് വഴി മിന്നല്‍ പരിശോധന ഉത്തരവ് ലഭിക്കുന്നതിന് വേണ്ടി വിജിലന്‍സ് ആസ്ഥാനത്തേക്ക് അയക്കും. വിജിലന്‍സ് ആസ്ഥാനമാണ് അത് പരിശോധിക്കുക. ആവശ്യമാണെങ്കില്‍ മിന്നല്‍ പരിശോധനയ്ക്ക് തീയതി നിശ്ചയിച്ച് ഉത്തരവ് നല്‍കും ഇതാണ് രീതി. മിന്നല്‍ പരിശോധനയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ അനുമതിയാണ് വേണ്ടത്. മറ്റേത് തരത്തിലുള്ള അനുമതി ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മിന്നല്‍ പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകളില്‍ പ്രധാനമായും ക്രമക്കേടുകളുടെ വ്യാപ്തി പരിശോധിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരേ ഇന്റേണല്‍ ഓഡിറ്റ്, ഇന്റേണല്‍ വിജിലന്‍സ് എന്‍ക്വയറി, വകുപ്പുതല നടപടി അതെല്ലെങ്കില്‍ വിജിലന്‍സ് അന്വേഷണം ഇത്രയും കാര്യങ്ങളാണ് ഉണ്ടാകുന്നത്. മിന്നല്‍ പരിശോധന കഴിഞ്ഞ് അവര്‍ നേരിട്ട് നടപടി എടുക്കുകയല്ല മറിച്ച് ശുപാര്‍ശയോടെ സര്‍ക്കാരിന് നല്‍കുകയാണ് ചെയ്യുക. മിന്നല്‍ പരിശോധന നടത്തുന്ന വകുപ്പിന് പുറത്തുളള വകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥനും വിജിലന്‍സ് ഉദ്യോഗസ്ഥനും ചേര്‍ന്ന് ജോയിന്റ് മഹസ്സര്‍ തയ്യാറാക്കും അതില്‍ ഈ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ ശേഷം കണ്ടെത്തിയ കാര്യങ്ങളില്‍ വിജിലന്‍സിന്റെ ഉദ്യോഗസ്ഥന്‍ തുടര്‍പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് വിജിലന്‍സ് ആസ്ഥാനത്ത് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
2019ല്‍ 18 കാലങ്ങളിലും ഇത്തരം പരിശോധനകള്‍ നടന്നിട്ടുണ്ട്. കെ.എസ്.എഫ്.ഇയുടെ കാര്യത്തില്‍ ചില പോരായ്മകള്‍ ഉണ്ടെന്ന് അവര്‍ കണ്ടെത്തി. അത് സാമ്പത്തിക നിലയെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടായി. ഇതിന്റെ ഭാഗമായി 2020 ഒക്ടോബര്‍ 19ന് വിജിലന്‍സിന്റെ മലപ്പുറം യൂണിറ്റ് ഡിവൈഎസ്പി കണ്ടെത്തിയ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഒക്ടോബര്‍ 27ാം തിയതി സോഴ്‌സ് റിപ്പോര്‍ട്ട് പരിശോധിച്ച് സംസ്ഥാന തല മിന്നല്‍ പരിശോധന നടന്നാല്‍ നന്നായിരിക്കുന്നമെന്ന് കോഴിക്കോട് വടക്കന്‍ മേഖല പോലീസ് സൂപ്രണ്ട് വിജിലന്‍സ് ആസ്ഥാനത്തേക്ക് സോഴ്‌സ് റിപ്പോര്‍ട്ട് അയച്ചുനല്‍കുകയുമാണ് ഉണ്ടായത്.

Related Articles

Back to top button