പിണറായി: ഇനി മത്സരിക്കാനില്ലെന്ന മന്ത്രി ഇ.പി. ജയരാജന്റെ നിലപാടില്‍ അന്തിമതീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ”കമ്യൂണിസ്റ്റുകാര്‍ക്കും നേതാക്കന്മാര്ക്കും വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. അത് പാര്‍ട്ടി മാനിക്കാറുമുണ്ട്. എന്നാല്‍, അവസാന തീരുമാനം പാര്‍ട്ടിയെടുക്കും. അത് എല്ലാവരും അനുസരിക്കുകയും ചെയ്യും. അതാണ് പാര്‍ട്ടിയുടെ പൊതുരീതി. അതിനപ്പുറം എന്താണ് അദ്ദേഹം പറഞ്ഞതെന്നറിയില്ല. പിണറായി പറഞ്ഞു.
പിണറായി വിജയന്റെ മകളുടെ ഐ.ടി. സ്ഥാപനത്തില്‍ റെയ്ഡ് നടന്നേക്കാമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെയും മുഖ്യമന്ത്രി പരിഹസിച്ചു.
”മുല്ലപ്പള്ളി അമിത് ഷായുടെ സഹമന്ത്രിയായോ എന്നറിയില്ല. അത്രകഠിനവിവരം അദ്ദേഹത്തിന് എവിടന്ന് കിട്ടിയെന്നറിയില്ല. മുല്ലപ്പള്ളി പണ്ട് കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തരമന്ത്രിയായിരുന്നു. അന്നു കുറെ ശ്രമം നടത്തിയതാണ്. പക്ഷേ, അന്നുമിന്നും പിണറായി വിജയന് ഇങ്ങനെത്തന്നെയുണ്ട്” ലാവലില് കേസ് പരാമര്‍ശിക്കാതെ പിണറായി പറഞ്ഞു.
”ആഗ്രഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കണമെങ്കില്‍ നിങ്ങള്‍ ആരെയാണോ ക്രൂശിക്കാന്‍ പുറപ്പെടുന്നത് അയാള്കൂടി സഹകരിക്കണം. ചില അബദ്ധങ്ങളും തെറ്റുകളും അയാള്‍ കാണിക്കണം. അതുകൊണ്ടാണ് മുല്ലപ്പള്ളി രാമചന്ദ്രന് ഒന്നും ചെയ്യാന്‍ പറ്റാതിരുന്നത്. ആ ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാന്‍ നോക്കേണ്ടാ. ഇനി മുല്ലപ്പള്ളിക്ക് അത്ര പിടിപാടുണ്ടെങ്കില് നോക്ക്” മുഖ്യമന്ത്രി വെല്ലുവിളിച്ചു.