KERALALATEST

കണ്ണൂര്‍ മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയില്‍, കേസെടുത്തു

കണ്ണൂര്‍: മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ട് നശിപ്പിച്ച നിലയില്‍. കട്ടൗട്ടിന്റെ തല ഇന്നലെ രാത്രിയോടെ വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ധര്‍മ്മടം മണ്ഡലത്തില്‍ എന്‍.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചിരുന്നു. ഇതിന്റെ തിരിച്ചടിയായാണ് മുഖ്യമന്ത്രിയുടെ ബോര്‍ഡ് നശിപ്പിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തില്‍ മമ്പറം നഗരത്തിലെ സി.സി.ടി.വി ക്യാമറകള്‍ പൊലിസ് പരിശോധിച്ചു വരികയാണ്.ഇതിനിടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ആരോപിച്ചു. നടപടിയെ ശക്തമായി അപലപിക്കുന്നതായും ദുഷ്ടമനസ്സുകളാണ് ഇത്ര ബുദ്ധിമുട്ടി ഉയരത്തിലുള്ള ഫ്‌ലക്‌സ് നശിപ്പിച്ചതെന്നും ജയരാജന്‍ ആരോപിച്ചു.
അതേസമയം കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയില്‍ തിരഞ്ഞെടുപ്പ് സുരക്ഷക്കായി ഒമ്പത് കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു. ഒമ്പത് കമ്പനികളിലായി 648 കേന്ദ്ര സേനാംഗങ്ങള്‍ക്കാകും പോളിങ് ബൂത്തിന്റെ സുരക്ഷ ചുമതലയെന്ന് സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. ഇതിനുപുറമെ 85 ഗ്രൂപ് പെട്രോള്‍ വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button