BREAKING NEWSKERALA

പ്രതിപക്ഷം നടത്തുന്നത് സമരാഭാസം, വ്യാജ വാര്‍ത്തക്കെതിരെ നടപടിക്ക് പ്രത്യേക പൊലീസ് സംഘം: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാനത്ത് നടക്കുന്നത് സമരാഭാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ , ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാന്‍ ചില വ്യക്തികളും സംഘടനകളും ശ്രമിക്കുന്നു. ഇത്തരം തെറ്റായ രീതിക്കെതിരെ കര്‍ശന നടപടി എടുക്കാനും ജാഗ്രത പുലര്‍ത്താനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ശന നടപടി സ്വീകരിക്കും. വ്യാജവാര്‍ത്ത നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയാനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുമായി സംസ്ഥാന തലത്തില്‍ പൊലീസിന് രൂപം നല്‍കി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സംഘം പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെടി ജലീലിനെ വഴിയില്‍ കാര്‍ കുറുകെ കയറ്റി തടയാന്‍ ശ്രമിച്ചതാണ് സമരാഭാസങ്ങളില്‍ ഒന്നാണ്. ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പാരിപ്പള്ളി ജങ്ഷനില്‍ മന്ത്രിയെ തടയാന്‍ ശ്രമിച്ചു. കാര്‍ റോഡിലേക്ക് കയറ്റി ഇട്ടു. വലിയ അപകടം ക്ഷണിച്ചുവരുത്തുന്ന കൃത്യമായിരുന്നു പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. മന്ത്രിയുടെ വാഹനം വേഗം കുറച്ചപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാടിവീണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സമരം പല തരത്തില്‍ നടക്കാറുണ്ട്. ദേശീയപാതയില്‍ വാഹനം കയറ്റി ഇട്ട് അപകടം വിളിച്ചുവരുത്തുന്ന ഏര്‍പ്പാട് സമരമല്ല. ഒറ്റപ്പെട്ട സംഭവമല്ല ഇത്. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എക്കെതിരെ തുടര്‍ച്ചയായി അഅതിക്രമം നടക്കുന്നു. എംഎല്‍എയുടെ നേരെ മുണ്ടുപൊക്കി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തി. ശാസ്താംകോട്ട മൈനാകപ്പള്ളിയില്‍ പൊതുപരിപാടി കഴിഞ്ഞ് മടങ്ങി പോയ എംഎഎ.എഎയുടെ വാഹനം തടഞ്ഞു. കോവൂര്‍ കുഞ്ഞുമോന്റെ കുറ്റം നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഷ്ട്രീയം പറഞ്ഞതാണ്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുിള്ള ബന്ധത്തെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഇതിനാണ് ആക്രമണം. ഏത് തരം ജനാധിപത്യ രീതിയാണിതെന്നും മുഖ്യമന്ത്രി ചോദിച്ചു

Related Articles

Back to top button