BREAKING NEWSKERALA

മുഖ്യമന്ത്രി പൊട്ടിത്തെറിച്ചു; നിങ്ങളുടെ പണി ഈ നാട്ടില്‍ ഏശില്ല

 ഐഎംഎയോടാണ് രോഷം

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദഗ്ദ്ധര്‍ എന്നു പറയുന്നവര്‍ നാടിനെ തെറ്റിദ്ധരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദഗ്ദ്ധരെ സര്‍ക്കാര്‍ സ്വയം ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ വിദഗ്ദ്ധര്‍ എന്നു സ്വയം കരുതുന്നവരെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടില്ല. ആരോഗ്യവകുപ്പ് പുഴുവരിച്ചു എന്നു പറയണമെങ്കില്‍ പറയുന്നവരുടെ മനസ് പുഴുവരിച്ചതായിരിക്കും.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് എന്തെങ്കിലും വീഴ്ച പറ്റിയെങ്കില്‍ ആ വീഴ്ച എന്താണെന്ന് സര്‍ക്കാരിനെ നേരിട്ടറിയിക്കുകയാണ് വേണ്ടത്. തെറ്റുകളും കുറവുകളും നികത്താന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും എടുത്തിട്ടുണ്ട്. ഇത്തരം പ്രസ്താവനകള്‍ ഇറക്കിയവര്‍ക്ക് വേറെയെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരിക്കുമെന്നും എന്നാല്‍ ഇതൊന്നും കേരളത്തില്‍ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ംസ്ഥാനത്ത് കൊവിഡ് ജാഗ്രതയില്‍ കുറവുണ്ടായെന്നും ഇതിനാലാണ് വ്യാപനം കൂടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ നേരത്തെയുണ്ടായിരുന്ന നില തിരിച്ചു പിടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കൂടുമ്പോള്‍ മരണനിരക്കും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ കര്‍ശനമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ആരോഗ്യവകുപ്പിനെതിരായി ചിലര്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ ഉചിതമായതാണോ എന്ന് ആരോപണം ഉന്നയിക്കുന്നവര്‍ സ്വയം പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മികച്ച പ്രതിരോധം ഉണ്ടായതു കൊണ്ടാണ് കൊവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ സാധിച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യവകുപ്പിന് ചെറിയ വീഴ്ച സംഭവിച്ചാല്‍ പോലും വളഞ്ഞിട്ട് ആക്രമിക്കുന്ന അവസ്ഥയാണുള്ളത്. ആരോഗ്യവകുപ്പില്‍ പുഴുവരിക്കുന്നു എന്നു പറയുന്നുവരുടെ മനോവ്യാപാരം അസഹനീയമാണ്.
കൊവിഡ് ബ്രിഗേഡില്‍ ചേര്‍ന്നവരില്‍ പലരും ജോലി ചെയ്യാന്‍ എത്താത്ത അവസ്ഥയുണ്ട്. ഇതുകൊണ്ടാണ് പല സേവനങ്ങള്‍ക്കും മതിയായ ജീവനക്കാരെ വിന്യസിക്കാന്‍ സാധിക്കാത്തതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഈ മാസം നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button