തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പൊതുവെ ഗൗരവക്കാരനാണന്നാണ് പൊതുവേയുള്ള ആക്ഷേപം. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കൗതുകമേറിയ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മുഖ്യമന്ത്രി രണ്ടു കൊച്ചുപെണ്‍കുട്ടികളെ മടിയിലിരുത്തി വിടര്‍ന്ന ചിരിയോടെ നിലത്തിരിക്കുന്ന ചിത്രമാണിത്. അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും സിപിഎം നേതാവുമായ പി.എ. മുഹമ്മദ് റിയാസ് ആണ് ഫേയ്സ്ബുക്കില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സാധാരണ കാണാറുള്ളതില്നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയെ ഈ ചിത്രത്തില്‍ കാണപ്പെടുന്നതുകൊണ്ടാകാം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ ചിത്രം. അദ്ദേഹത്തേപ്പോലെതന്നെ ചിരിയും കൗതുകവും പ്രസരിപ്പിക്കുന്ന രണ്ടു പെണ്‍കുട്ടികളാണ് അദ്ദേഹത്തിന്റെ മടിയിലിരിക്കുന്നത്. അതും ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.
പിണറായി വിജയന്റെ ഭാര്യ കമലയുടെ സഹോദരന്റെ പേരക്കുട്ടികളാണ് അദ്ദേഹത്തിന്റെ മടിയിലിരിക്കുന്നത്. ജനിക, നക്ഷത്ര എന്നിങ്ങനെയാണ് കുട്ടികളുടെ പേര്. നിരവധി പേരാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.