തിരുവനന്തപുരം: കാര്യാവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആള്‍ക്കാര്‍ കെഎസ്യുക്കാര്‍ക്ക് ഒപ്പം എത്തിയതാണ് സംഘര്‍ഷതിനു കാരണമെന്ന് മുഖ്യമന്ത്രി.എം വിന്‍സിന്റിന്റെ
അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.പതിനഞ്ചോളം എസ്എഫ്‌ഐ പ്രവര്‍ത്തകക്കെതിരെ കേസെടുത്തിട്ടുണ്ട്.ഇരുപതോളം കെഎസ്യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന് കേസെടുത്തിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും കല്ലെറിയുകയും ചെയ്ത സംഭവത്തിലാണ് കേസ്.പോലീസ് സ്റ്റേഷനില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ഇരുപതോളം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.ഹോസ്റ്റല്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.മെഡിക്കല്‍ കോളേജ് പോലീസ് അഞ്ച് പേരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.യാതൊരു രാഷ്ട്രീയ വിവേചനവും നടപടികളില്‍ കാണിച്ചിട്ടില്ല.ശക്തമായ അന്വേഷണം നടത്തി നടപടികള്‍ ഉണ്ടാകും.സംഘര്‍ഷം ഒഴിവാക്കാനുള്ള മുന്‍കരുതലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രാഷ്ട്രീയ വിവേചനം ഇല്ലാതെ പോലീസ് നടപടി എടുത്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു
എസ്എഫ്‌ഐയുടെ അതിക്രമങ്ങളെ ന്യായീകരിക്കുന്ന നടപടിയാണ് എന്നും മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളതെന്ന് എം,വിന്‍സന്റ് പറഞ്ഞു.എസ്എഫി്‌ഐക്ക് മുഖ്യമന്ത്രി രാഷ്ട്രീയ പിന്തുണ നല്‍കുന്നു.ഇതിനുള്ള ചുട്ട മറുപടിയാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ റിസള്‍ട്ട്.സിദ്ധാര്‍ഥന്റെ മരണത്തിലേ പ്രതികള്‍ക്ക് പരീക്ഷ എഴുതാന്‍ വരെ സൗകര്യം ചെയ്തു കൊടുത്തു .കെഎസ്യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി സാന്‍ജോസിനെ കഴുത്തിന് കുത്തിപ്പിടിച്ച് വലിച്ചിഴചാണ് ഹോസ്റ്റലില്‍ കൊണ്ടുപോയത്.പിന്നീട് എസ്എഫ്‌ഐയുടെ ഇടിമുറിയിലേക്കാണ് കൊണ്ടുപോയത്.ഇടിമുറിയുടെ നമ്പര്‍ 121.എല്ലാ കോളേജുകളിലും എസ്എഫ്‌ഐ കിടിമുറിയുണ്ട്.പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയില്‍ അല്ല ഇടിമുറിയുടെ പിന്‍ബലത്തിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തിക്കുന്നത്.പരാതിയില്ലെന്ന് സാന്‍ജോസിനെ കൊണ്ട് എഴുതി വാങ്ങിച്ചു.ഇത് വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചു എന്നായിരുന്നല്ലോ പ്രചാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ മാധ്യമങ്ങളും പ്രചരിപ്പിച്ചു.പിന്നീടാണ് വസ്തുതകള്‍ പുറത്തുവന്നത്.ഗാന്ധി ചിത്രം തകര്‍ത്തതാരാണ്.നിങ്ങള്‍ എന്തിനാണ് അതിനെ ന്യായീകരിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.35 എസ്എഫ്‌ഐക്കാര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്.എസ്എഫ്‌ഐ പ്രവര്‍ത്തകരായതു കൊണ്ട് മാത്രം.ഇത്തരത്തില്‍ ഏതെങ്കിലും ഒരു അനുഭവം കെഎസ്യുവിന് പറയാനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.പ്രതിപക്ഷം ബഹളം വെച്ചതുകൊണ്ടോ അവര്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ ബഹളം വച്ചത് കൊണ്ടോ വസ്തുത വസ്തുതയല്ലാതാകില്ല
77 1 minute read