BREAKING NEWSKERALA

വിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നു

കണ്ണൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നു. സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി നാളെ മുതല്‍ അഞ്ച് ദിവസം കണ്ണൂരില്‍. അനൗദ്യോഗിക സന്ദര്‍ശനത്തില്‍ സ്വന്തം മണ്ഡലമായ ധര്‍മ്മടത്തെ സിപിഎമ്മിന്റെ പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് യോഗങ്ങളിലാണ് പങ്കെടുക്കുക. ധര്‍മ്മടത്തെ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പദ്ധതി പ്രദേശങ്ങളും സന്ദര്‍ശിക്കും.
എന്നാല്‍ കോവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തുന്നത്. അതേസമയം ആദ്യഘട്ട തദ്ദേശതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ആവേശകരമായി തന്നെ സമാപിച്ചു. മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമെല്ലാം അവസാനലാപ്പില്‍ കളത്തിലറിങ്ങിയാണ് ആവേശം കൂട്ടിയത്. പതിവ് കൊട്ടിക്കലാശമില്ലെങ്കിലും ആവശേത്തിന് ഒട്ടും കുറവില്ലായിരുന്നു. പലയിടത്തും പ്രചാരണം റോഡ് ഷോ ആയിത്തന്നെ മാറി.
അതേസമയം ദേശീയ അന്വേഷണ ഏജന്‍സികളെ പിന്തുണക്കുന്ന കോണ്‍ഗ്രസ്സും ബിജെപിയും ഒരേ തൂവല്‍പ്പക്ഷികളെന്ന് പറഞ്ഞ് അഴിമതിക്ക് കൂടി പ്രതിരോധം തീര്‍ക്കുകയാണ് സിപിഎം. എന്നാല്‍ അവിശുദ്ധകൂട്ട് സിപിഎമ്മും ബിജെപിയും തമ്മിലെന്നാണ് കോണ്‍ഗ്രസ് ആരോപണം. ലാവലിന്‍ കേസില്‍ പിണറായിയെ ബിജെപി സഹായിക്കുന്നത് ഉദാഹരണമെന്നാണ് ചെന്നിത്തല പറയുന്നത്.

Related Articles

Back to top button