തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന പൊളിറ്റിക്കല്‍ സെക്രട്ടറിയടക്കമുള്ള ഏഴുപേരുടെ സേവനം മുന്‍കാല പ്രാബല്യത്തോടെ സ്ഥിരനിയമനമായി അംഗീകരിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി.
പെന്ഷന് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കായി ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കാനുള്ള നീക്കം അടുത്തിടെ വിവാദമായിരുന്നു.
പി. ദിനേഷ് (പൊളിറ്റിക്കല്‍ സെക്രട്ടറി, ശമ്പളസ്കെയില്‍ 77,400-1,15,200), പ്രഭാകരവര്‍മ (പ്രസ് അഡ്വൈസര്‍ 93,000-1,20,000), പി.എം. മനോജ് (പ്രസ് സെക്രട്ടറി, 77,400-115,200), പി.എ. ബഷീര്‍ (പേഴ്സണല്‍ അസിസ്റ്റന്റ്, 35700-75600), ഇ.വി. പ്രിയേഷ് (ക്ലാര്‍ക്ക് 22,200-48,000), പി. അഭിജിത് (ഓഫീസ് അസിസ്റ്റന്റ്, 16,500-35,700), പി. ഇസ്മയില്‍ (ഷോഫര്‍ 25,200-54,000) എന്നിവരെയാണ് സ്ഥിരപ്പെടുത്തിയത്. പ്രസ് സെക്രട്ടറിക്ക് 2019 ജൂണ്‍ മുതലും മറ്റുള്ളവര്‍ക്ക് 2016 മുതലും മുന്‍കാലപ്രാബല്യം നല്‍കിയിട്ടുണ്ട്.