BREAKING NEWSKERALALATEST

മതനിരപേക്ഷത സംരക്ഷിക്കുന്ന കാര്യത്തില്‍ രാജ്യം പ്രത്യാശയോടെ ഉറ്റുനോക്കുന്നത് ഇടതുപക്ഷത്തെ: പിണറായി

കോഴിക്കോട്: മതനിരപേക്ഷത തകര്‍ക്കാനുളള ഹീനമായ ശ്രമങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും വലിയതോതിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന് കാരണം മതനിരപേക്ഷത ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ആര്‍എസ്എസും സംഘപരിവാറുമാണെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ആര്‍എസ്എസ് നേതൃത്വം കൊടുക്കുന്ന അല്ലെങ്കില്‍ അവരുടെ നേതൃത്വം അംഗീകരിക്കുന്ന ഭരണ നേതൃത്വമാണ് ഇന്ന് കേന്ദ്ര സര്‍ക്കാരിനുളളത്. കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന പല നടപടികളും മതനിരപേക്ഷതയെ തകര്‍ക്കാന്‍ സഹായിക്കുന്നുണ്ട്. മതനിരപേക്ഷത ഉറപ്പുനല്‍കുന്ന ഭരണഘടനയെയും തകര്‍ക്കാനുളള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മതനിരപേക്ഷത തകര്‍ക്കുന്നതിനുളള പ്രസ്ഥാനങ്ങള്‍ ചെറുതും വലുതുമായി രാജ്യത്ത് ഉയര്‍ന്നുവരുന്നുണ്ട്.
മതനിരപേക്ഷതയെ സംരക്ഷിക്കാന്‍ വിട്ടിവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നത് പ്രതിപക്ഷമാണ് എന്ന് തിരിച്ചറിയുന്നവര്‍ ഇടതുപക്ഷത്തെയാണ് പ്രത്യാശയോടെ ഉററുനോക്കുന്നത്. മതനിരപേക്ഷത സംരക്ഷണത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നതാണ് നമ്മുടെയും രാജ്യത്തിന്റെയും അനുഭവം. എല്ലാ ഘട്ടത്തിലും അവര്‍ വര്‍ഗീയതുമായി സമരസപ്പെട്ടുപോകുകയാണ് ചെയ്യുന്നത്.’ മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉത്കണ്ഠ ജനങ്ങളില്‍ ഉണ്ടാക്കിയ പ്രശ്‌നമാണ് പൗരത്വ നിയമഭേദഗതി. ആ പ്രശ്‌നം വന്നപ്പോള്‍ ഇവിടെ എല്‍ഡിഎഫ് സര്‍ക്കാരിന് ഒരു സംശയവുമുണ്ടായില്ല. പ്രക്ഷോഭമാര്‍ഗത്തിലേക്ക് തിരിഞ്ഞു ഒന്നിച്ച് പ്രതിഷേധിക്കാമെന്ന് പ്രതിപക്ഷത്തോട് പറഞ്ഞു. എന്നാല്‍ അവര്‍ തീരുമാനിച്ചത് യോജിച്ച പ്രക്ഷോഭം വേണ്ടെന്നാണ്. ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യത്തെ ഒന്നിച്ച് എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. മുഖ്യമന്ത്രി ആരോപിച്ചു.
ഗുരുവായൂരില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ഥിയായ കെ.എന്‍.എ. ഖാദര്‍ ബി.ജെ.പി.യെ പ്രീണിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വീണ്ടും മുഖ്യമന്ത്രി ആരോപിച്ചു. നേമത്ത് കഴിഞ്ഞ തവണ ബിജെപി വിജയിച്ചത് യുഡിഎഫ്ബിജെപി ഒത്തുകളിയുടെ ഭാഗാമായാണ്്. ബിജെപി നേതാവ് തന്നെ ഇക്കാര്യം തുറന്നുസമ്മതിച്ച കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker