BREAKING NEWSKERALA

നവീകരിച്ച സ്‌കൂളുകളെ കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ കെട്ടിടങ്ങള്‍ നവീകരിച്ചതിന്റെ പേരില്‍ സര്‍ക്കാരിനെതിരെ അപവാദ പ്രചാരണത്തിന് ശ്രമം നടക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലബാറിലാണ് കൂടുതല്‍ സ്‌കൂളുകള്‍ നവീകരിച്ചതെന്ന് പറയുന്നു. നാട്ടില്‍ നടക്കുന്ന നല്ല കാര്യങ്ങളെ പല രീതിയില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നവീകരിച്ച 34 സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്.
140 മണ്ഡലങ്ങളിലും അന്താരാഷ്ട്ര നിലവാരമുള്ള ഓരോ സ്‌കൂളുകള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി 51 സ്‌കൂള്‍കെട്ടിടങ്ങള്‍ ഇതിനകം നവീകരിച്ചു കഴിഞ്ഞിട്ടുണ്ട്. എന്തിന്റെ പേരിലായാലും വികസന പദ്ധതികളെ കുറിച്ച് തെറ്റിദ്ധാരണ പരത്താനുള്ള നീക്കങ്ങള്‍ അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞത്.

Related Articles

Back to top button