തിരുവനന്തപുരം: ക്രൈസ്തവ സഭ നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂരില്‍ ബിജെപിയെ സഹായിച്ച ശക്തികള്‍ അവരുടെ നിലപാട് ശരിയായിരുന്നോ എന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് തൃശൂരില്‍ ബിജെപിയെ വിജയപ്പിച്ചതെന്നും ചില വിഭാഗങ്ങളുടെ നേതാക്കളും ബിജെപിയും പരസ്പരം ധാരണയുണ്ടാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് അക്രമണത്തിന് നേതൃത്വം നല്‍കുന്നവരെ പിന്തുച്ചത് ശരിയാണോയെന്ന് ഇനിയെങ്കിലും ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ബിജെപി ഒരു സീറ്റില്‍ വിജയിച്ചത് ഗൗരവപൂര്‍വം പരിശോധിക്കേണ്ട കാര്യമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയെ സഹായിച്ച ശക്തികള്‍ സ്വീകരിച്ച നിലപാട് ശരിയായോ എന്ന് ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും സമവായത്തിലാണെന്നും തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ കൂട്ടായ്മക്കാണ് സിപിഐഎം ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലിം ലീഗിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ജമാഅത്ത ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും മുഖമായി മുസ്ലിം ലീഗ് മാറിയെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. നാല് വോട്ടിന് വേണ്ടി കൂട്ട് കൂടാന്‍ പറ്റാത്തവരുമായി ലീഗ് കൂട്ട് കൂടിയെന്നും വിമര്‍ശനം. മുസ്ലിം ലീഗിന് മുഖം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
1,096 Less than a minute