മാധ്യമങ്ങളെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പഴയ സര്‍ക്കാരിനെപ്പോലെയാണ് ഈ സര്‍ക്കാരുമെന്ന് വരുത്തിതീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു. ഒരു കാര്യവും ഉള്‍ക്കൊള്ളാന്‍ മാധ്യമങ്ങള്‍ തയാറാകുന്നില്ല. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടു യുഎഇയിലെ റെഡ്ക്രെസന്റ് ഓര്‍ഗനൈസേഷനില്‍ നിന്നും സ്വപ്ന സുരേഷ് കൈക്കൂലി വാങ്ങിയതു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച മുഖ്യമന്ത്രി, ഇന്നും മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. മാധ്യമങ്ങള്‍ ഒരു കാര്യവും ഉള്‍ക്കൊള്ളാന്‍ തയാറാകുന്നില്ല. നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ എല്ലാകാര്യവും നടക്കണമെന്ന് ആഗ്രഹിക്കുന്നു. വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ചില മാധ്യമങ്ങള്‍ മാറുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ലൈഫ് പദ്ധതിയില്‍ യുഎഇയിലെ ചാരിറ്റി ഓര്‍ഗനൈസേഷനായ റെഡ്ക്രെസന്റില്‍ നിന്നും സ്വപ്ന സുരേഷ് കൈക്കൂലി വാങ്ങിയെന്ന ആരോപണം പരിശോധിക്കും. ചാരിറ്റിയുടെ ഭാഗമായി വീടുവച്ച് നല്‍കാനാണ് റെഡ്ക്രെസന്റ് എത്തിയത്. സര്‍ക്കാര്‍ സ്ഥലം മാത്രമാണ് നല്‍കിയത്. ഇതില്‍ എങ്ങനെയാണ് സര്‍ക്കാരിനു ഇടപെടാന്‍ കഴിയുക. ജനങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കുന്നവരാണെന്നും അവരിലാണ് തന്റെ വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.