BREAKING NEWSKERALALATEST

മുഖ്യമുന്ത്രിയും മൂന്ന് മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മലപ്പുറം കലക്ടര്‍ കെ ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്.

മുഖ്യമന്ത്രിക്കൊപ്പം കരിപ്പൂരില്‍ വിമാനാപകട സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാരും നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എസി മൊയ്തീന്‍, കെകെ ശൈലജ എന്നിവരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും കരിപ്പൂരിലെ അപകട സ്ഥലം സന്ദര്‍ശിച്ച സമയത്ത് മലപ്പുറം ജില്ലാ കലക്ടറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിലായതോടെ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പകരം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പങ്കെടുക്കും.

നേരത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കോവിഡ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരുന്നു. മലപ്പുറം ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ഡിജിപിയുടെ നടപടി. ഇവരുമായി ബെഹ്റ സമ്പര്‍ക്കത്തിലേര്‍പ്പെട്ട സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഡിജിപി ക്വാറന്റൈനില്‍ പോകാന്‍ തീരുമാനിച്ചത്.

Tags

Related Articles

Back to top button
Close