Above head
KERALABREAKING NEWSLATEST

ഒക്ടോബറില്‍ കേസുകള്‍ ഉയര്‍ന്നേക്കാം, അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി

Above article

അടുത്ത രണ്ടാഴ്ച നിര്‍ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപനം ഉയരാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ കരുതല്‍ വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.ഓണത്തിന് മാര്‍ക്കറ്റുകള്‍ സജീവമായിരുന്നു. ഇതിനിടെ ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം കൂടി. ഓണാവധിക്ക് കൂടുതല്‍ ആളുകള്‍ നാട്ടിലെത്തി. രോഗ വ്യാപനം വര്‍ധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകാന്‍ ഇനിയും സമയമെടുക്കും. അടുത്ത രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ വ്യക്തത വരും. ഒക്ടോബറില്‍ കൊവിഡ് കേസുകള്‍ ഉയര്‍ന്നേക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്ത് കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലായിടത്തും തിരക്ക് വര്‍ധിച്ചു. കൊവിഡിനൊപ്പം ജീവിതം കൊണ്ടുപോകുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇളവ്. വ്യക്തിപരമായ ജാഗ്രത എല്ലാവരും വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ബ്രേക്ക് ദ് ചെയിന്‍ സോഷ്യല്‍ വാക്സിന്‍ ആയി കാണണം. കൊവിഡ് ബ്രിഗേഡിന് വലിയ അംഗീകാരം ലഭിച്ചു. രജിസ്റ്റര്‍ ചെയ്തവരൊക്കെ കരുതല്‍ ഫോഴ്സായി കൂടെയുണ്ടാകും. കേസുകള്‍ വര്‍ധിച്ചാല്‍ ആശുപത്രികളില്‍ ഉപയോഗിക്കും. ഇവരുടെ ആദ്യ സംഘത്തെ കാസര്‍ഗോട്ടേക്ക് അയച്ചു. കടകളിലോ മാര്‍ക്കറ്റുകളിലോ ചെല്ലുന്നവര്‍ പേരെഴുതുന്നതില്‍ വീഴ്ച ഉണ്ടായി. ഇതിനു പരിഹാരം കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button