BREAKING NEWSKERALALATESTNEWS

വീട്ടിലും മാസ്‌ക് ധരിക്കണം; ശാരീരിക അകലം പാലിക്കണമെന്ന് മുഖ്യമന്ത്രി

വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നവര്‍ തിരികെ വീട്ടിലെത്തിയാലും മാസ്‌ക് ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാരീരിക അകലം പാലിക്കാനും തയ്യാറാവണം. ബ്രേക്ക ദ് ചെയിന്‍ ജീവിതശൈലി ജനം കൃത്യമായി പാലിച്ചു. ഇത് തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം അറുപത് ശതമാനത്തിന് മുകളിലാണ്. രോഗികളുടെ എണ്ണം പതിനായിരം കടന്നു. എന്നാല്‍ മരണനിരക്ക് കുത്തനെ ഉയര്‍ന്നിട്ടില്ല. ഉറവിടമറിയാത്ത കേസുകള്‍ കൂടി. നിരവധി ജില്ലകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു. ജാഗ്രത തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അറുപത് ശതമാനം രോഗികളും രോഗലക്ഷണം ഇല്ലാത്തവരാണ്. അപകടസാധ്യത വിഭാഗത്തില്‍പ്പെടാത്ത രോഗലക്ഷണം ഇല്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാ കേന്ദ്രമുണ്ടെങ്കില്‍ വീട്ടില്‍ തന്നെ തുടരാന്‍ അനുവദിക്കാം എന്ന് മറ്റു ചില വിദേശരാജ്യങ്ങളിലെ അനുഭവം കാണിക്കുന്നു. രോഗവ്യാപനം അതിശക്തമായാല്‍ ഈ രീതി കേരളത്തിലും വേണ്ടി വരും. വിദേശത്തു നിന്നും ഇതരസംസ്ഥാനത്ത് നിന്നും വരുന്നവരുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞു വരുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags

Related Articles

Back to top button
Close