BREAKING NEWSKERALALATEST

പിറവത്ത് കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, കൗണ്‍സിലര്‍ ജില്‍സ് രാജിവെച്ചു, സീറ്റ് വിറ്റെന്ന് ആരോപണം

എറണാകുളം: പിറവത്തെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
പിറവം സീറ്റിലേക്ക് ജില്‍സിനെ കേരള കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. രാജിക്ക് പിന്നാലെ പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ജില്‍സ് ഉന്നയിച്ചത്. പണവും ജാതിയും നോക്കിയാണ് സീറ്റുവിഭജനം, പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്നും ജില്‍സ് പെരിയപുറം പറഞ്ഞു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ജില്‍സ്.
പിറവത്ത് സിന്ധുമോള്‍ ജേക്കബിനെയാണ് അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. സിന്ധുമോളെ നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിലും സിപിഎം പരിഗണിച്ചിരുന്നു. സിപിഎം അംഗമായ സിന്ധുമോള്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും ആണ്.
കുറ്റ്യാടി ഇല്ലാതെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടിക ഇന്നാണ് പുറത്തുവന്നത്. പട്ടികയില്‍ പത്ത് പേര്‍ പുതുമുഖങ്ങളാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker