കോട്ടയം: ദിവസങ്ങര് നീണ്ട അനിശ്ചതത്വത്തിനൊടുവില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ച് ജോസ് കെ മാണി.യുഡിഎഫുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായത്.പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.നിലവിലെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നാളെ രാജിവെക്കുമെന്നാണ് റിപ്പോട്ട്.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നതിന് എന്തെല്ലാം ഉപാധികളാണ് ജോസ് കെ മാണി യുഡിഎഫിന് മുന്നില്‍ പുതുതായി വെച്ചിരിക്കുന്നതെന്ന് ഇതുവരെ പുറത്ത് വന്നട്ടില്ല.നേരത്തെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് ചര്‍ച്ചകള്‍ക്ക് നേത്യത്വം നല്‍കിയിരുന്നു പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.
അതേസമയം ജോസ് വിഭാഗം വെള്ളിയാഴ്ച സ്ഥാനം രാജിവെച്ചില്ലെങ്കില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പി.ജെ. ജോസഫ് പറഞ്ഞിരുന്നു. ജോസഫ് വിഭാഗത്തിലെ അജിത്ത് മുതിരമലയ്ക്ക് സ്ഥാനം നല്‍കാനാണ് തീരുമാനം.നിരവധി ചര്റ്റച്ചകള്ക്കൊടുവിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ജോസ് കെ മാണി വഴങ്ങിയത്.
നേരത്തെ് മുന്നണി നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ രണ്ടു നിര്‍ദേശങ്ങളാണ് ജോസ് കെ മാണി മുന്നോട്ടുവെച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം വരുന്നത് വരെ കാക്കുക; വിധി ജോസഫിന് അനുകൂലമെങ്കില്‍ രാജിവെക്കാന്‍ തയ്യാര്‍. അതല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ആദ്യ ടെം ജോസഫിന് നല്‍കാം. എന്നാല്‍ ഉപാധികള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്നും ജോസ് പക്ഷം രാജി വെച്ചിട്ടു മാത്രമേ ഇനി ചര്ച്ചകള്ക്കുളളൂവെന്നും പി ജെ ജോസഫ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഷയത്തില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ജോസഫിന് അനുകൂലമായി നിലപാടെടുത്തിരുന്നു.