LATESTCAREERKERALA

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത്  പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് സെപ്റ്റംബർ 14ന് പ്രസിദ്ധീകരിക്കും. രാവിലെ 9 മണിമുതൽ പ്രവേശനം സാധ്യമാകും. സെപ്റ്റംബർ 19 വരെ ആദ്യ അലോട്ട്മെന്റ് പട്ടിക പ്രകാരമുള്ള പ്രവേശന നടപടികൾ നടക്കും. കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും നടപടികൾ. അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login-SWS ലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

അപേക്ഷയ്ക്ക് ഒപ്പം നൽകിയ മൊബൈൽ നമ്പറിലേക്ക് അലോട്ട്‌മെന്റ് സ്റ്റാറ്റസ് ലഭ്യമാകും. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന ലെറ്ററിൽ പറഞ്ഞരിക്കുന്ന തിയതിയിലും സമയത്തും അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ പ്രവേശനത്തിനായി രക്ഷകർത്താവിനോടൊപ്പം ഹാജരാകണം. ആഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ഉൾപ്പെടെയുള്ളവ ഒപ്പം കരുതണം. വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും.

Related Articles

Back to top button