മുംബൈ : ഓണ്‍ലൈനില്‍ സ്മാര്‍ട്ട് ഫോണുകള്‍ വില്‍ക്കുന്ന കമ്പനികളില്‍ POCO ഇന്ത്യ വണ്‍ പ്ലസിനേയും റിയല്മിയേയും മറികടന്ന് മൂന്നാം ്സ്ഥാനത്തെത്തി. POCOയുടെ സി 3 എം 2 എന്നീ മോഡലുകളാണ് ഏറെ ജനപ്രീയ മോഡലായിരിക്കുന്നതെന്ന് കൗണ്ടര്‍ പോയിന്റ് ഇന്ത്യയുടെ സ്മാര്‍ട്ട് ഫോണ്‍ പ്രതിമാസ മോഡല്‍ ടാക്കര്‍ നവംബര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓണ്‍ ലൈനില്‍ വില്‍ക്കുന്ന മൂന്നു ഡിവൈസുകളില്‍ രണ്ടെണ്ണം POCO യുടേതാണ്. . ഫഌപ്പ് കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേയ്സ് വില്‍പ്പനയുടെ ആദ്യ ആഴ്ചയില്‍ തന്നെ 10 ലക്ഷം യൂണിറ്റുകല്‍ വില്ക്കാന് സാധിച്ചതായി POCO ഇന്ത്യ കണ്ട്രി ഡയറക്ടര്‍ അനൂജ് ശര്‍മ്മ പറഞ്ഞു.
വലിയ ഡിസ്പ്ലേ , 5000 എംഎഎച്ച് ബാറ്ററി, ഗെയിമിംഗ് പ്രോസസറുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ താങ്ങാവുന്ന വലയില്‍ ലഭ്യമാക്കിയാതണ് സ്വീകാര്യത ലഭിക്കാന്‍ കാരണം. POCO സി 3 യുടെ 3+ 32 ജിബി പതിപ്പ് 6999 രൂപയ്ക്കും 4+64 പതിപ്പ് 7999 രൂപയ്ക്കും വാങ്ങാനാകും.