MOBILETECH

പോകോ എം2 പ്രോ പ്രഖ്യാപിച്ചു

സ്വതന്ത്ര സ്മാർട്ട്ഫോൺ ബ്രാൻഡായ പോകോ, പുതിയ സ്മാർട്ട്ഫോൺ മോഡൽ പോകോ എം2 പ്രോയുടെ ലോഞ്ച് പ്രഖ്യാപിച്ചു. പ്രകടനമികവും കാര്യക്ഷമതയും ഒത്തുചേർന്ന പുതിയ സ്മാർട്ട്ഫോൺ ജൂലൈ 14-ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ളിപ്പ്ക്കാർട്ടിലൂടെ വാങ്ങാൻ ലഭ്യമാകും. 13,999 രൂപ മുതലാണ് വില.
പോകോ എം2 പ്രോ 4/64ജിബി, 6/64 ജിബി, 6/128 ജിബി സ്റ്റോറേജ് പതിപ്പുകളിൽ യഥാക്രമം 13,999, 14,999, 16,999  രൂപയ്ക്ക് ലഭ്യമാകും. ഔട്ട് ഓഫ് ബ്ലൂ, ഗ്രീൻ ആൻഡ് ഗ്രീനർ, ടൂ ഷെയ്ഡ്സ് ഓഫ് ഹ്ലാക്ക് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. പോകോ എം2 പ്രോ 2020 ജൂലൈ 14, ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ളിപ്പ്ക്കാർട്ടിലൂടെ വിൽപ്പന ആരംഭിക്കും

Related Articles

Back to top button