KERALANEWS

കവി ലൂയിസ് പീറ്റര്‍ അന്തരിച്ചു

കവി ലൂയിസ് പീറ്റര്‍ 58 അന്തരിച്ചു. കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് വൈകീട്ടാണ് മരണം. പെരുമ്പാവൂര്‍ വേങ്ങൂര്‍ സ്വദേശിയാണ്.കേരളത്തിലെ സാഹിത്യസദസ്സുകളിലും കൂട്ടായ്മകളിലും സജീവസാന്നിധ്യമായ കവിയായിരുന്നു ലൂയിസ് പീറ്റര്‍. ‘ലൂയി പാപ്പാ’ എന്നാണ് അറിയപ്പെട്ടിരുന്നത്. 1986ല്‍ ആദ്യ കവിത എഴുതിയ ലൂയിസ് പിന്നീട് നീണ്ട ഇരുപത് വര്‍ഷത്തിനുശേഷം 2006 ലാണ് കവിതയുമായി വീണ്ടും രംഗത്തു വരുന്നത്. അതിനു പിന്നാലെയാണ് സാംസ്‌കാരിക കൂട്ടായ്മകളിലും സമൂഹ മാധ്യമങ്ങളിലും ശ്രദ്ധേയനായത്. ‘ലൂയീസ് പീറ്ററിന്റെ കവിതകള്‍’ പുറത്തിറങ്ങിയത് മൂന്നു വര്‍ഷം മുമ്പാണ്.

ലൂയിസ് പീറ്ററിനെ പിന്തുടര്‍ന്ന് കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍വെച്ച് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങള്‍ കവിപോലുമറിയാതെ ഒന്നരവര്‍ഷംകൊണ്ട് അഭ്രപാളികളില്‍ പകര്‍ത്തിയ ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. മുത്തു ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ബിബിന്‍ പോലൂക്കര സംവിധാനവും സുഹൃദ്സംഘം നിര്‍മാണവും നിര്‍വഹിച്ചാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയത്.

Related Articles

Back to top button