KERALALATEST

സി.പി.എം. പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം

കോഴിക്കോട്: വാറണ്ടിനെ തുടര്‍ന്ന് സി.പി.എം. പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാര്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്രമണം. പോലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ സി.പി.എം. പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. കോഴിക്കോട് കുറ്റ്യാടി നെട്ടൂരില്‍ ആയിരുന്നു സംഭവം.
2016ല്‍ നടന്ന സി.പി.എം. ബി.ജെ.പി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു സി.പി.എം. പ്രവര്‍ത്തകനായ ആമ്പാട്ട് മീത്തല്‍ അശോകനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയത്.
കുറ്റ്യാടി എസ്.ഐ. അനീഷ് അടക്കം നാല് പോലീസുകാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. പോലീസ് വാഹനവും അക്രമിക്കപ്പെട്ടു

Related Articles

Back to top button