തിരുവനന്തപുരം: തിരുവനന്തപുരം റൂറല്‍ എസ്പിയുടെ സര്‍ക്കുലറിനെ ചൊല്ലി തര്‍ക്കം. കാപ്പാ കേസ് നിര്‍ദ്ദേശങ്ങള്‍ എസ്എച്ച്ഒമാര്‍ സ്വന്തമായി തയ്യാറാകണമെന്നാണ് എസ്പി കിരണ്‍ നാരായണന്‍ നിര്‍ദേശിച്ചത്. എസ്എച്ച്ഒമാര്‍ എഴുതുന്നത് വീഡിയോയില്‍ പകര്‍ത്തി അയക്കണമെന്നും എസ് പി സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് വിഷയത്തില്‍ എസ്എച്ച്ഒമാര്‍ വിമര്‍ശിക്കുന്നത്. റൈറ്റര്‍മാരുടെ ജോലി എസ്എച്ച്ഒമാരെ കൊണ്ട് ചെയ്യിപ്പിക്കുന്നുവെന്ന് പരാതി ഉയരുന്നുണ്ട്. സ്റ്റേഷനില്‍ റൈറ്റര്‍ മാര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു നോക്കാതെ എസ്എച്ച്ഒമാര്‍ ഒപ്പിടാറുണ്ടെന്ന് എസ് പി കിരണ്‍ നാരായണന്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിലെ തെറ്റുകള്‍ ഒഴിവാക്കാനും ഗുണ്ടകളെ അമര്‍ച്ച ചെയ്യാനുമാണ് പുതിയ നിര്‍ദ്ദേശമെന്നാണ് എസ് പിയുടെ വിശദീകരണം.
54 Less than a minute