BREAKINGKERALA

സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു, പിന്നാലെ പൊലീസുകാരനെ അബോധാവസ്ഥയില്‍ കണ്ടെത്തി; ആരോഗ്യനില ഗുരുതരം

തിരുവനന്തപുരം: സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട ഇന്‍സ്‌പെക്ടറെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി. മുന്‍ അയിരൂര്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജയസനിലിനെയാണ് പൊലീസ് കോട്ടേഴ്‌സിലെ മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുവെങ്കിലും പാളയത്തുള്ള പൊലീസ് ക്വാര്‍ട്ടേഴ്‌സ് ഇയാള്‍ ഒഴിഞ്ഞിരുന്നില്ല. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനാല്‍ ഇയാളുടെ ഭാര്യയാണ് സുഹൃത്തുക്കളെ വിളിച്ച് വിവരം പറയുന്നത്.
വാതില്‍ മുട്ടിയിട്ടും തുറക്കാത്തതിനാല്‍ അയല്‍വാസിയായ ക്യാര്‍ട്ടേഴ്‌സിലുള്ളവര്‍ വിവരം മ്യൂസിയം പൊലീസിനെ അറിയിച്ചു. മ്യൂസിയം പൊലീസെത്തി വാതില്‍ തുറന്നു അകത്തുകയറുമ്പോഴാണ് അബോധാവസ്ഥയില്‍ ജയസനിലിനെ കണ്ടെത്തുന്നത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വിഷം ഉള്ളില്‍ച്ചെന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Related Articles

Back to top button