കൊല്ലം: കൊല്ലം ചടയമംഗലത്ത് പ്രതിയെ തേടിയെത്തിയ പൊലീസ് യുവാവിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചെന്ന് പരാതി. പിന്നാക്ക വിഭാഗക്കാരനായ സുരേഷിനെ പ്രതിയല്ലെന്ന് തിരിച്ചറിഞ്ഞതോടെ വഴിയില്‍ ഉപേക്ഷിച്ചെന്നാണ് പരാതി.ശനിയാഴ്ച്ച രാത്രി വീട്ടില്‍ അതിക്രമിച്ച് കയറിയ കാട്ടാക്കട പൊലീസ് തന്നെയും ഭാര്യയെയും മര്‍ദ്ദിച്ചെന്നാണ് സുരേഷ് പറയുന്നത്.
ഗുണ്ടകള്‍ക്കൊപ്പമാണ് എസ്‌ഐയും സംഘവും വീട്ടില്‍ എത്തിയതെന്നും ആരോപണമുണ്ട്. പൊലീസ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും അസഭ്യം പറഞ്ഞെന്നും സുരേഷും ഭാര്യയും ആരോപിച്ചു. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പിക്ക് കുടുംബം പരാതി നല്‍കി.
67 Less than a minute