BREAKING NEWSKERALA

പോലീസ് തലപ്പത്ത് അഴിച്ചുപണി; എസ്. ശ്രീജിത്ത് ക്രൈംബ്രാഞ്ച്, ബി സന്ധ്യ ഫയര്‍ഫോഴ്‌സ് മേധാവിമാര്‍

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വിപുലമായ അഴിച്ചുപണി. സുദേഷ് കുമാറിന് ഡിജിപി റാങ്ക് നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു. വിരമിച്ച ആര്‍ ശ്രീലേഖയുടെ സ്ഥാനത്തേക്ക് ബി സന്ധ്യ ഫയര്‍ഫോഴ്‌സ് മേധാവിയാകും. ഐജി എസ് ശ്രീജിത്തിന് എഡിജിപി റാങ്ക് നല്‍കി ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. വിജയ് സാക്കറെയെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായും നിയമിച്ചു.
യോഗേഷ് ഗുപ്തയെ ബെവ്‌കോ എംഡിയായി നിയമിക്കും. ഷെയ്ക് ദര്‍വേഷ് സാഹേബിന് കേരള പോലീസ് അക്കാദമി ഡയറക്ടറാകും. എഡിജിപി അനില്‍കാന്തിനെ റോഡ് സേഫ്റ്റി കമ്മീഷണറായും സ്പര്‍ജന്‍ കുമാറിനെ ക്രൈംബ്രാഞ്ച് ഐജിയായും നിയമിച്ചു.
ജില്ലാ പോലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ട്. നാഗരാജു കൊച്ചി സിറ്റി പോലീസ് കമ്മീഷണറാകും. എ അക്ബര്‍ തൃശൂര്‍ റേഞ്ച് ഡിഐജിയും കെബി രവി കൊല്ലം എസ്പിയുമാകും. വിരമിച്ച കെജി സൈമണിന് പകരം രാജീവ് പിബിയാണ് പത്തനംതിട്ട എസ്പി. സുജിത് ദാസിനെ പാലക്കാട് എസ്പിയായും നിയമിച്ചു.
കണ്ണൂര്‍ എസ്പി സ്ഥാനത്ത് നിന്ന് യതീഷ് ചന്ദ്രയെ മാറ്റി. പകരം കെഎപി 4ന്റെ ചുമതല നല്‍കി. ആര്‍ ഇളങ്കോയെ കണ്ണൂര്‍ കമ്മീഷണറാകും.
പോലീസ് ആസ്ഥാനത്ത് പുതുതായി എഡിജിപി തസ്തികയും രൂപീകരിച്ചു. എഡിജിപി ട്രെയിനിങ് തസ്തിക എക്‌സ് കേഡര്‍ തസ്തികയാക്കി മാറ്റുകയും ചെയ്തു.

Related Articles

Back to top button